സിനിമാതാരം ലക്ഷ്മിക്കുട്ടിക്ക് മകന് പിറന്നു...!
സിനിമാതാരത്തിന്റെ ജാഡയും പത്രാസുമൊന്നും കാണിക്കാതെ ലക്ഷ്മി തന്റെ അരുമക്കുഞ്ഞിനെ ചേര്‍ത്തുനിര്‍ത്തി സ്നേഹത്തോടെ നക്കിത്തോര്‍ത്തി. അവനാകട്ടെ അമ്മയുടെ സ്റ്റേഹവും സ്പര്‍ശവും അനുഭവിക്കുവാന്‍ വേണ്ടി അമ്മയോടൊട്ടിനിന്നു. കണ്ടുനിന്നവര്‍ക്ക് സന്തോഷം. കൗതുകകാഴ്ച ഒപ്പിയെടുക്കുവാന്‍ മൊബൈല്‍ ക്യാമറകള്‍ മല്‍സരിച്ചു.
തട്ടയില്‍ ഒരിപ്പുറത്ത് ഭഗവതിക്ഷേത്രത്തിന് സമീപം ചിക്കുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ലക്ഷ്മി എന്ന വെള്ളക്കുതിര.റോമന്‍സ്, ചാര്‍ളി തുടങ്ങിയ സിനിമകളില്‍ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് ലക്ഷ്മി പ്രസവിച്ചത്. കറുത്തനിറമുള്ള കുതിരക്കുട്ടി ലക്ഷണമൊത്തതാണെന്ന് കുതിരയെക്കുറിച്ച് അറിയാവുന്നവര്‍ പറയുന്നു.
രണ്ടുവര്‍ഷംമുമ്പ് കര്‍ണാടകയിലെ സത്യമംഗലത്തുനിന്നാണ് ലക്ഷ്മിയെ വാങ്ങിയത്. ബാഹുബലി എന്ന സിനിമയില്‍ അഭിനയിച്ച ഗൗരി എന്ന കുതിരയും ധീംശങ്കര് എന്ന മറ്റൊരു കുതിരയും ലക്ഷ്മിക്ക് കൂട്ടായി ചിക്കുവിന്റെ ഫാമിലുണ്ട്. മകരവിളക്ക് കാലമായതിനാലും ഉടമസ്ഥന് ചിക്കുവിന്റെ യഥാര്‍ഥപേര് അയ്യപ്പരാജ് എന്നായതിനാലും കുട്ടിക്കുതിരയ്ക്ക് അയ്യപ്പന് എന്ന് പേരിട്ടു.
https://www.facebook.com/Malayalivartha