വിലപിടിപ്പുള്ള വസ്തുക്കള്‍ സ്കൂട്ടറുകളുടെ സീറ്റിനടിയില്‍ സൂക്ഷിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പ്!
സ്കൂട്ടറുകളുടെ സീറ്റിനടിയില്‍ പണവും മൊബൈല്‍ഫോണും സൂക്ഷിച്ചുവയ്ക്കുന്നത് പലരുടേയും രീതിയാണ്. എന്നാല്‍ ഇത് അത്രമാത്രം സുരക്ഷിതത്വമുള്ള കാര്യമൊന്നുമല്ലെന്ന് പലര്‍ക്കും വലിയപിടിയില്ല. ഇത്തരത്തില്‍ വസ്തുക്കള്‍ സൂക്ഷിക്കുന്നവരുടെ സാധനങ്ങള്‍ അടിച്ചുമാറ്റുന്ന ഒരു വീഡിയോ വൈറലാവുകയാണ്.
ചുറ്റും പലവട്ടം നോക്കി ആരും കാണുന്നില്ല എന്നുറപ്പുവരുത്തുന്ന കള്ളന് ആദ്യം സീറ്റിന്റെ വശത്തുകൂടി മോഷ്ടിക്കാന്‍ ശ്രമിക്കുന്നു. അത് നടക്കാതെ വന്നപ്പോള്‍ അടിയില്‍ കൂടി കയ്യിട്ട് സീറ്റ് തുറക്കാന്‍ ശ്രമിക്കുന്നതില്‍ ഇയാള്‍ വിജയിക്കുന്നു. ഇത്ര എളുപ്പത്തില്‍ തുറക്കാവുന്നതേയുള്ളൂ ഇത് എന്നത് ഒരു പുതിയ അറിവുതന്നെയായിരിക്കും.
താക്കോല്‍ ഉപയോഗിച്ച് ഭദ്രമായി പൂട്ടിയാലും ഈ അവസ്ഥ ഉണ്ടാകും എന്നത് കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനും സൂക്ഷിക്കാനും സഹായിക്കും. സിസിടിവിയില്‍ പതിഞ്ഞ ദൃശ്യം താഴെ കാണാം. പൂനെയില്‍നിന്നാണ് വീഡിയോ റെക്കോര്‍ഡ് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha