ഈഫല്‍ ടവറില്‍ വച്ച് ചുംബനം യാചിച്ചപ്പോള്‍ നല്‍കിയ യുവാവിനെ തേടിപ്പിടിച്ചു അവള്‍, എന്നാല്‍ ക്ലൈമാക്‌സില്‍ ഒരു ട്വിസ്റ്റ് !
ലോകത്തിലെ ടവര്‍ ഓഫ് ലവ് എന്ന് അറിയപ്പെടുന്നത് ഏതാണെന്ന് ചോദിച്ചാല്‍ അധികമൊന്നും ആലോചിക്കാതെ ഉത്തരം വരം അതു പാരീസിലെ ഈഫല്‍ ടവര്‍ ആണെന്ന്. എത്രയോ ഉദാത്ത പ്രണയങ്ങള്‍ ഈഫല്‍ ടവറിനു മുന്നില്‍ പൂവണിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ സമൂഹമാധ്യമത്തില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ഒരു പ്രണയകഥയും ഈഫല്‍ ടവറിനെ കേന്ദ്രീകരിച്ചാണ്.
ഈഫല്‍ ടവറിനു മുന്നില്‍ നിന്ന് താന്‍ മുത്തമിട്ട യുവാവിനെ തേടാന്‍ സമൂഹമാധ്യമത്തിന്റെ സഹായം അഭ്യര്‍ഥിച്ചിരിക്കുകയാണ് ഒരു യുവതി, കക്ഷിയുടെ പേര് ജൂലിയാന കൊറേയ്ല്‍സ്. ഈഫല്‍ ടവറിനു മുന്നില്‍ വച്ച് താന്‍ മുത്തമിട്ട ആ അപരിചിതന്റെ നമ്പര്‍ വാങ്ങാന്‍ മറന്നു പോയെന്നും അയാളെ കണ്ടെത്താന്‍ സഹായിക്കുമോ എന്നുമാണ് ജൂലിയാന ട്വീറ്റ് ചെയ്തത്. '' ഈഫല്‍ ടവറിനു മുകളില്‍ വച്ച് ഈ യുവാവിനെ മുത്തമിട്ടു. അദ്ദേഹത്തിന്റെ നമ്പര്‍ വാങ്ങിയില്ലെന്നോര്‍ത്ത് ഖേദം തോന്നുന്നു ഇപ്പോള്‍, നിങ്ങള്‍ക്കെന്നെ സഹായിക്കാമോ?'' ഇതായിരുന്നു ജൂലിയാനയുടെ ട്വീറ്റ്.
അധികം വൈകാതെ യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഒന്നിനു പിറകെ ഒന്നായെത്തി. അയാള്‍ ടെക്‌സസ് സ്വദേശിയാണ് എന്നതായിരുന്നു അതില്‍ ആദ്യത്തേത്. അതിനിടെ പലര്‍ക്കും ഈ മുത്തത്തിനു പിന്നിലെ കഥയെന്തെന്ന് അറിയണമായിരുന്നു. അതു പറഞ്ഞാലെങ്കിലും താന്‍ അന്വേഷിക്കുന്നയാളെ കണ്ടെത്താന്‍ കഴിഞ്ഞാലോ എന്നോര്‍ത്ത് ജൂലിയാന പഴങ്കഥക്കെട്ടഴിക്കുകയും ചെയ്തു.
ഇതാണ് അതിനു പിന്നിലെ കഥ. എന്റെ മൂന്നു സുഹൃത്തുക്കള്‍ക്കൊപ്പം പാരീസിലേക്ക് സ്‌കൂള്‍ ട്രിപ് നടത്തിയിരുന്നു. ഈഫല്‍ ടവറില്‍ വച്ച് ആരെയെങ്കിലും ഞാന്‍ മുത്തമിടണമെന്ന് ഞാന്‍ തീരുമാനിച്ചിരുന്നു. അങ്ങനെ യാത്രയുടെ അവസാന ദിവസം ജനുവരി ആറിന് ഈഫല്‍ ടവറിനു മുകളില്‍ നില്‍ക്കുന്ന സമയത്ത് മുത്തമിടാന്‍ ആരെയെങ്കിലും നോക്കി നില്‍ക്കുകയായിരുന്നു ഞാന്‍. പക്ഷേ നിര്‍ഭാഗ്യകരം എന്നു പറയട്ടെ അവിടെ വന്നിട്ടുള്ളവരെല്ലാം കാമുകിയെക്കൂട്ടിയാണ് വന്നിട്ടുണ്ടായിരുന്നത്.
പക്ഷേ ഭാഗ്യം എന്നു പറയട്ടെ, എന്റെ സുഹൃത്ത് ഡാനിയേല, ഗവിന്‍ എന്ന യുവാവിനെ കാണുകയും അദ്ദേഹത്തെ പിന്തുടര്‍ന്ന് ഈഫല്‍ ടവറിന്റെ ടോപ് വരെ പോവുകയും ചെയ്തു. അങ്ങനെ അവിടെ വച്ച് ഞാന്‍ അദ്ദേഹത്തോട് ബുദ്ധിമുട്ടില്ലെങ്കില്‍ എന്നെ ചുംബിക്കാമോ എന്നു ചോദിച്ചു. എനിക്കു ഞാന്‍ തന്നെ നല്‍കിയ കരാറിനെക്കുറിച്ചു വ്യക്തമാക്കിയതോടെ ഗവിന്‍ ചുംബിക്കാമെന്നു സമ്മതിക്കുകയും ചെയ്തു.
അങ്ങനെ ഞങ്ങള്‍ ചുംബിച്ചു, വളരെ കൂളായിരുന്നെന്നു മാത്രമല്ല എന്റെ സുഹൃത്തുക്കളെല്ലാം അവിടെ നിന്നു ചിരിക്കുകയും ചെയ്തു. ഇതിനിടയില്‍ ഗവിന്റെ അമ്മ ഉറക്കെ വിളിച്ച് ഒരു കാര്യം പറയുന്നുണ്ടായിരുന്നു, 'മോനേ നീ അവളെ ഒരിക്കല്‍ക്കൂടി ചുംബിക്കൂ, എനിക്കൊരു പടം എടുക്കാനാണ്' എന്നതായിരുന്നു അത്. എനിക്കും തീര്‍ച്ചയായും സന്തോഷമായിരുന്നു കാരണം അയാള്‍ സുന്ദരനായിരുന്നു, അങ്ങനെ ഞങ്ങള്‍ വീണ്ടും ചുംബിച്ചു.
ആ സുന്ദരമാര്‍ന്ന നിമിഷങ്ങള്‍ക്കിടെ അദ്ദേഹത്തിന്റെ നമ്പര്‍ വാങ്ങാന്‍ ഞാന്‍ മറന്നേപോയി. അതുകൊണ്ടാണ് ഞാന്‍ ട്വിറ്റര്‍ വഴി തേടാമെന്നു വിചാരിച്ചത്. ചിലപ്പോള്‍ അയാളെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയില്‍.. എന്നെ സഹായിക്കാന്‍ മുന്നോട്ടു വന്ന എല്ലാവര്‍ക്കും ഒരുപാടു നന്ദി'' ജൂലിയാന കുറിച്ചു. പിന്നീടങ്ങോട്ട് ജൂലിയാനയ്ക്കു ഗവിനെ കണ്ടെത്താന്‍ ട്വിറ്ററാറ്റികള്‍ ഒറ്റക്കെട്ടായി സഹായിക്കുകയായിരുന്നു. രണ്ടുദിവസത്തെ തുടര്‍ച്ചയായുള്ള തിരച്ചിലിനൊടുവില്‍ അവര്‍ ഗവിനെ കണ്ടെത്തുക തന്നെ ചെയ്തു.
ഗവിനെ മാത്രമല്ല അദ്ദേഹത്തിന്റെ അമ്മയെയും അവര്‍ കണ്ടെത്തിക്കൊടുത്തു. ഗവിന്റെ അമ്മയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരെ ചികഞ്ഞെടുത്ത ചിലര്‍ ഗവിനും അമ്മയും ഈഫല്‍ ടവറില്‍ പോയ ചിത്രങ്ങളും കണ്ടെടുത്തു. പക്ഷേ ക്ലൈമാക്‌സ് ചില റൊമാന്റിക് ചിത്രങ്ങളെപ്പോലെ നിരാശപ്പെടുത്തുന്നതായിരുന്നുവെന്നു പറഞ്ഞാല്‍ മതിയല്ലോ. ഗവിന് ഒരു കാമുകി ഉണ്ടെന്ന കണ്ടെത്തലായിരുന്നു ട്വിറ്ററില്‍ തിരഞ്ഞവരെ നിരാശരാക്കിയത്.
പക്ഷേ ജൂലിയാന ഈ കണ്ടെത്തലിലൊന്നും നിരാശപ്പെട്ടില്ലെന്നു മാത്രമല്ല അതിനെ കൂളായി എടുക്കുകയും ചെയ്തുവെന്നതാണ് രസകരം. ഗവിനു ഗേള്‍ഫ്രണ്ട് ഉണ്ടെങ്കിലും ഇല്ലെങ്കിലും അതു പ്രശ്‌നമില്ല ഗവിനെ കണ്ടെത്താന്‍ കൂടെനിന്ന എല്ലാവര്‍ക്കും നന്ദി എന്ന് ജൂലിയാന പറഞ്ഞു. അദ്ദേഹത്തെയോ അദ്ദേഹത്തിന്റെ കുടുംബത്തെയോ ഇതിന്റെ പേരില്‍ ആരും ശല്യം ചെയ്യരുതെന്നും അവരുടെ ജീവിതത്തെ ഇക്കാര്യം അലട്ടുന്നത് താന്‍ വെറുക്കുന്നുെവന്നും ജൂലിയാന പറഞ്ഞു.
https://www.facebook.com/Malayalivartha