നിങ്ങ അറിഞ്ഞാ...നമ്മുടെ ചങ്ങനാശ്ശേരിയെ ഹോളിവുഡ് സിനിമേലെടുത്തു! ഹോളിവുഡ് ട്രെയിലറില്‍ മലയാളവും റെയില്‍വേസ്‌റ്റേഷനിലെ ചായവില്‍പ്പനയും!
ഹോളിവുഡ് സിനിമകള്‍ക്ക് ഇന്ത്യ എന്നും പ്രിയപ്പെട്ട പ്രമേയമാണ്. കഥയും പശ്ചാത്തലവും ഒക്കെ ഇന്ത്യയിലായ നിരവധി ഹോളിവുഡ് പടങ്ങള്‍ ഉണ്ട്. എന്നാല്‍ കേരളത്തെ പറ്റി പറയുന്ന സിനിമകള്‍ കുറവാണ്. എന്തായാലും ബസ്മതി ബ്ലൂസ് എന്ന സിനിമയുടെ ട്രെയിലറില്‍ അടിമുടി കേരളമാണ്. ചങ്ങനാശേരിയും പരിസരവുമാണ് ട്രെയിലറില്‍ മൊത്തം നിറഞ്ഞു കാണുന്നത്.
പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ ഡാന്‍ ബാരന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ആണ് ബസ്മതി ബ്ലൂസ് ആണ്്് ചിത്രം. മുന്‍ ഓസ്‌കാര്‍ ജേതാവ് ബ്രീ ലാര്‍സണ്‍ ആണ് നായിക. ഡൊണാള്‍ഡ് സതര്‍ലാന്‍ഡ്‌സും ഒരു പ്രധാന റോളില്‍ എത്തുന്നു. നിരവധി ഇന്ത്യന്‍ താരങ്ങളും സിനിമയിലുണ്ട്. ആമേനിലും സിങ്കം ടുവിലും അഭിനയിച്ച ആന്‍ഡ്രിയ, ആഞ്ചല എന്നീ ബാല താരങ്ങളും മറ്റു അഞ്ച് ഇന്ത്യന്‍ പുതുമുഖങ്ങളും സിനിമയിലുണ്ട്.
സിനിമയില്‍ ഒരു യുവ ശാസ്ത്രജ്ഞയുടെ വേഷമാണ് ബ്രീ ലാര്‍സന്റേത്. ലിന്‍ഡ എന്നാണ് കഥാപാത്രത്തിന്റെ പേര്. റൊമാന്റിക്ക് കോമഡി ഗണത്തില്‍ പെട്ട സിനിമയില്‍ ജനിതക മാറ്റം വരുത്തിയ നെല്‍വിത്ത് ഇന്ത്യയില്‍ എത്തിക്കുന്ന വിദേശ കമ്പനികളും അത് ഇവിടെ ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങളും ഒക്കെയാണ് പ്രമേയം. ഈ വിത്ത് കണ്ടെത്താന്‍ ഇന്ത്യയില്‍ എത്തുന്ന ശാസ്ത്രജ്ഞയ്ക്ക് ഇവിടെ വച്ചുണ്ടാവുന്ന അനുഭവങ്ങളും ഒപ്പം അവര്‍ക്ക് ഒരു മലയാളിയോടുള്ള പ്രണയവുമൊക്കെ വിഷയമായിട്ടുണ്ട്.
ഇന്‍ഡോ അമേരിക്കന്‍ സംയുക്ത സംരംഭമാണ് ബസ്മതി ബ്ലൂസ്. ചങ്ങനാശ്ശേരിയിലും പരിസര പ്രദേശങ്ങളിലും ആണ് സിനിമയുടെ ഷൂട്ടിങ് നടന്നത്. സിനിമയുടെ പകുതിയിലേറെ കഥ നടക്കുന്നത് ഇവിടെയാണ്. 2013-ലാണ് സിനിമയുടെ ഷൂട്ടിങ്ങിനായി സംഘം ഇവിടെ എത്തിയത്. തുടര്‍ന്ന് പല കാരണങ്ങളാല്‍ സിനിമയുടെ റിലീസ് വൈകിയതാണ്. ചിത്രം ഉടന്‍ തന്നെ തീയറ്ററുകളില്‍ എത്തും. കേരളത്തിലും താമസിയാതെ റിലീസ് ഉണ്ടാവും എന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha