ഇവിടെ വച്ച് മൂത്രം ഒഴിച്ചാല്‍ മൂത്രം ഒടിച്ചു കളയേണ്ടിവരും'! മൈനസ് 62 ഡിഗ്രി സെല്‍ഷ്യസില്‍ വിറങ്ങലിച്ച് ഒരു ഗ്രാമം
സൈബീരിയയിലെ ഒയ്മ്യാക്കോണ്‍ റെയിന്‍ഡിയര്‍ വളര്‍ത്തലുകാരുടെ ഇടത്താവളമായിരുന്നു. ഇവിടെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില മൈനസ് 62 ഡിഗ്രി സെല്‍ഷ്യസാണ്. ജനുവരിയിലെ ശരാശരി താപനില മൈനസ് 50 ഡിഗ്രി സെല്‍ഷ്യസാണ്. ഗ്രാമത്തിലെ ആളുകള്‍ മുഖാവരണം അണിയാതെ പുറത്തിറങ്ങാനാവില്ല. മുഖാവരണം മാറ്റിയാല്‍ ആ നിമിഷം കണ്‍പീലികളില്‍ മഞ്ഞുവീണ് കട്ടപിടിച്ച് കാഴ്ച മറയും. ഇവിടെ താപനില അളക്കാന്‍ ഔദ്യോഗിക സംവിധാനങ്ങളുണ്ടെങ്കിലും അത് ശരിയാംവിധം പ്രവര്‍ത്തിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
ചൂടുവെള്ളം വരുന്ന ഒരു ഉറവ ഇവിടെയുണ്ടായിരുന്നു. അവിടെനിന്ന് വെള്ളം ശേഖരിക്കാനാണ് ഇടയന്മാര്‍ ഈ ഗ്രാമത്തിലെത്തിയിരുന്നത്. അവരാണ് പിന്നീട് ഇവിടെ കുടിയേറി താമസിക്കാന്‍ തുടങ്ങിയത്. ഇപ്പോള്‍ 500-ഓളം ആളുകളാണ് ഇവിടെയുള്ളത്. ഒരിക്കലും ഐസാകാത്ത വെള്ളമെന്ന അര്‍ഥത്തിലാണ് ഒയ്മ്യാക്കോണിന് ആ പേര് ലഭിച്ചത്.
1933-ല്‍ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ള മൈനസ് 68 ഡിഗ്രി സെല്‍ഷ്യസാണ് ജനവാസകേന്ദ്രത്തിലെ അനുവദനീയമായ ഏറ്റവും തണുപ്പ്. ഒയ്മ്യാക്കോണ്‍ മാര്‍ക്കറ്റില്‍ സര്‍ക്കാര്‍ ഒരു ഡിജിറ്റല്‍ തെര്‍മോമീറ്റര്‍ സ്ഥാപിച്ചിട്ടുണ്ട്. അതില്‍ മൈനസ് 62 ഡിഗ്രിയായതോടെ, അത് പ്രവര്‍ത്തനം നിലച്ചു. 1933-ല്‍ ഇവിടെ മൈനസ് 67.7 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതിലും തണുപ്പ് അന്റാര്‍ട്ടിക്കയിലുണ്ടാകാറുണ്ട്. എന്നാല്‍, അവിടെ സ്ഥിരമായി ആളുകള്‍ താമസിക്കുന്നില്ല. ഇവിടെ ജീവിക്കുന്നവര്‍ നേരിടുന്ന നിരവധി പ്രതിസന്ധികളുണ്ട്. പേനയിലെ മഷി കട്ടപിടിക്കുക, മുഖം വലിഞ്ഞുമുറുകി മുറിയുക, ബാറ്ററികള്‍ വേഗം ചാര്‍ജ് തീരുക തുടങ്ങി. ബാറ്ററി ചാര്‍ജ് വേഗം നഷ്ടമാകുന്നതിനാല്‍, കാറുകള്‍ ദിവസം മുഴുവന്‍ എന്‍ജിന്‍ സ്റ്റാര്‍ട്ട് ചെയ്ത് നിര്‍ത്തേണ്ടിവരാറുണ്ട്.
ആളുകള്‍ മരിച്ചാല്‍ ശവസംസ്‌കാരമാണ് മറ്റൊരു പ്രതിസന്ധി. കുഴിച്ചിടാന്‍ പറ്റിയ ഇടം കണ്ടുപിടിക്കണമെങ്കില്‍, തീകത്തിച്ച് ആദ്യം മഞ്ഞുരുക്കിക്കളയണം. കുഴിക്കുംതോറും അതില്‍ വീണ്ടും മഞ്ഞ് വീണ് നിറയുകയും ചെയ്യും. മൃതദേഹം കുഴിച്ചിടാന്‍ പാകത്തില്‍ ഒരു കുഴി കുഴിക്കണമെങ്കില്‍ ദിവസങ്ങളോളം കല്‍ക്കരി കത്തിക്കേണ്ടിവരും. അതിനുശേഷം മാത്രമേ ശവസംസ്‌കാരം നടക്കൂ. തണുപ്പ് കൂടുതലായതിനാല്‍, മൃതദേഹം അഴുകാനും കാലതാമസമെടുക്കും.
https://www.facebook.com/Malayalivartha