പ്രസിഡന്റിന്റെ ഭാഗ്യനിറം വെള്ള ആയതിനാല്‍ കറുത്തതും ഇരുണ്ടനിറമുള്ളതുമായ കാറുകള്‍ക്ക് തുര്‍ക്ക്മെനിസ്ഥാനില്‍ വിലക്ക്!
തുര്‍ക്ക് മെനിസ്ഥാനില്‍ കറുത്തതും ഇരുണ്ട നിറമുള്ളതുമായ കാറുകള്‍ക്ക് വിലക്ക്. പ്രസിഡന്റ് ഗുര്ബാങുലി ബെര്ഡിമുഹമ്മദോയുടെ ഉത്തരവിനെ തുടര്‍ന്നാണിത്. പ്രസിഡന്റ് വെളുത്ത നിറത്തെ തന്റെ ഭാഗ്യനിറമായി കണക്കാക്കുന്നതിനാല്‍ തുര്‍ക്ക് മെനിസ്ഥാന്റെ തലസ്ഥാനമായ അഷ്ഗബതിലാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
വിലക്ക് നിലവില്‍ വന്നതോടെ നിരവധി കാറുകള്‍ പോലീസ് പിടികൂടുന്നതായി ക്രോണിക്കിള്‍സ് ഓഫ് തുര്‍ക്ക്മെനിസ്ഥാന്‍ റിപോര്‍ട്ട് ചെയ്തു. നീല, ചുമപ്പ്, പച്ച നിറങ്ങളുള്ള കാറുകളും പോലീസ് നിരത്തുകളില്‍ നിന്നും മാറ്റുന്നുണ്ട്.
സിറ്റി ഓഫ് വൈറ്റ് മാര്‍ബിള്‍ എന്നാണ് തലസ്ഥാന നഗരിയായ അഷ്ഗബത് അറിയപ്പെടുന്നത് തന്നെ. വെളുത്ത നിറമുള്ള കെട്ടിടങ്ങളാണിവിടെ കൂടുതലുമുള്ളത്.
https://www.facebook.com/Malayalivartha