ഗ്രേറ്റ് മായന്‍ അക്വിഫെര്‍ പദ്ധതിയുടെ പര്യവേഷണത്തില്‍ മെക്സിക്കോയില്‍ വെള്ളത്തിനടിയില്‍ ഗുഹ കണ്ടെത്തി
മായന്‍ സംസ്ക്കാരത്തിന്റെ ബാക്കി പത്രമായി വെള്ളത്തിനടിയില്‍ ഗുഹ കണ്ടെത്തി. മെക്സിക്കോയില്‍ കണ്ടെത്തിയ ഈ ഗുഹയാണ് വെള്ളത്തിനടിയിലെ ഏറ്റവും വലിയ ഗുഹയെന്നാണ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.
ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അന്ത്രോപോളജി ആന്‍ഡ് ഹിസ്റ്ററി മെക്സിക്കോയുടെ നേതൃത്വത്തില്‍ ഗ്രേറ്റ് മായന്‍ അക്വിഫെര്‍ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കപ്പെട്ട പര്യവേഷണത്തിലാണ് 216 മൈല്‍ നീളമുള്ള ഗുഹ കണ്ടെത്തിയത്.10 മാസത്തെ പര്യവേഷണത്തിനൊടുവിലാണ് ജനുവരി 10-ന് ഗുഹ കണ്ടെത്തിയത്.
വെള്ളത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന ഏറ്റവും വലിയ പുരാവസ്തുവായും ഇനി ഈ ഗുഹ മാറും.മായന്‍ സംസ്കാരവുമായി ബന്ധിപ്പിക്കാന്‍ സാധിക്കുന്ന 100-ഓളം പുരാവസ്തുക്കള്‍ ഗുഹയില്‍ നിന്ന് ലഭിച്ചതായാണ് സൂചന.
മായന്‍ സംസ്ക്കാരം എങ്ങനെ വികസിച്ചു, അവരുടെ പാര്‍പ്പിട സംവിധാനം എങ്ങനെ ആയിരുന്നു, അവര്‍ പിന്തുടര്‍ന്ന ജീവിത രീതി എന്തൊക്കെയാണ് എന്നിവയൊക്കെ മനസിലാക്കാന്‍ ഈ കണ്ടുപിടിത്തം സഹായകരമാകുമെന്നാണ് കരുതപ്പെടുന്നത്. ഏറ്റവും നീളം കൂടിയ ഭൂഗര്‍ഭ നദിയും സ്ഥിതി ചെയ്യുന്നത് മെക്സിക്കോയില്‍ തന്നെയാണ്.
https://www.facebook.com/Malayalivartha