അനക്കോണ്ട ഒക്കെ എന്ത്... ടിറ്റനോബോവയാണ് പാമ്പ്!
ലോകത്തില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ് ഏത് എന്ന് ചോദിച്ചാല്‍ കണ്ണുമടച്ച് അനാക്കോണ്ട എന്ന് ഉത്തരം പറയാനാണ് ശ്രമമെങ്കില്‍ ഇനി അതുവേണ്ട. കാരണം ടിറ്റനോബോവയാണ് ആ വിശേഷണത്തിന് അര്‍ഹന്‍. ആരാണീ ടിറ്റനോബോവ എന്നറിയേണ്ടേ? 40 അടിയാണ് ഈ പാമ്പിന്റെ നീളം. ഭാരമാകട്ടെ 500 കിലോയിലധികവും.അതായത് അനാക്കോണ്ടയേക്കാള്‍ ഇരട്ടിയിലധികം ഭാരം.പക്ഷേ ഈ പാമ്പ് ഇപ്പോള്‍ ഭൂമിയിലില്ല.
600 ലക്ഷം വര്‍ഷങ്ങള്‍ക്കുമുമ്പാണ് ഇവ ഭൂമിയില്‍ ഇഴഞ്ഞു നടന്നത്. ദിനോസറുകള്‍ ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമായതിന് തൊട്ടുപിന്നാലെയാകാം ഇവ ഭൂമി ഭരിക്കാന്‍ തുടങ്ങിയതെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. കൊളംബിയയിലുള്ള ഒരു കല്‍ക്കരി ഖനിയില്‍ നിന്ന് 2002 ലാണ് ആദ്യമായി ടിറ്റനോബോവയുടെ ഫോസില്‍ ലഭിക്കുന്നത്.
അതുവരെ ഇങ്ങനെയൊരു ജീവി ഭൂമുഖത്ത് ജീവിച്ചിരുന്നു എന്ന് ശാസ്ത്രലോകത്തിന് അറിയില്ലായിരുന്നു.ഈ ടിറ്റനോബോവ എങ്ങനെയിരുന്നു എന്ന് കാണാന് ആഗ്രഹിക്കുന്നവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. അമേരിക്കയിലെ ബിയാന്‍ ലൈഫ് സയന്‍സ് മ്യൂസിയത്തില്‍ ഈ പാമ്പിന്റെ കൃത്യമായ ഒരു മാതൃക ഉണ്ടാക്കിവച്ചിട്ടുണ്ട്.
ടിറ്റനോബോവയുടെ യഥാര്‍ഥ ഫോസില്‍ ഉപയോഗിച്ചാണ് പാമ്പിന്റെ രൂപം നിര്‍മിച്ചിരിക്കുന്നത്. മാര്‍ച്ച് 17 വരെ ഇവിടെയെത്തുന്നവര്‍ക്ക് ടിറ്റനോബോവയുടെ ജീവന്‍ തുടിക്കുന്ന മാതൃക കാണാം.
https://www.facebook.com/Malayalivartha