സോറി ഗൈസ് ഞാന്‍ ഈ ഏഴുപേരുടെ ചേച്ചിയല്ല, അവരുടെ അമ്മയാണ്!
മക്കള്‍ക്കൊപ്പം നിങ്ങള്‍ നടക്കുമ്പോള്‍ നിങ്ങളോട് അവരുടെ ചേച്ചിയാണല്ലേ എന്നു ചോദിച്ചാല്‍ എന്തായിരിക്കും തോന്നുക. സന്തോഷം തന്നെയല്ലേ, എന്നാല്‍ മക്കള്‍ക്ക് അതത്ര സുഖിക്കണമെന്നുമില്ല. എന്തായാലും ഏഴു മക്കളുടെ അമ്മയായിട്ടും ഇപ്പോഴും അവര്‍ക്കൊപ്പം നടക്കുമ്പോള്‍ അവരുടെ ചേച്ചിയാണോ എന്ന ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു മടുത്തിരിക്കുകയാണ് അമേരിക്കയില്‍ നിന്നുള്ള ജെസിക്ക എന്‍സ്‌ലോവ് എന്ന ഒരമ്മ.
മകള്‍ക്കൊപ്പമുള്ള ജെസിക്കയുടെ ചിത്രങ്ങള്‍ കണ്ടാല്‍ രണ്ടു കൂട്ടുകാരികളാണെന്നേ ഒറ്റനോട്ടത്തില്‍ തോന്നൂ. തിളക്കമാര്‍ന്ന ചര്‍മത്തിനും എന്നെന്നും യുവത്വം കാത്തു സൂക്ഷിക്കുന്നതിനും പിന്നിലെ ജെസിക്കയുടെ രഹസ്യം എന്തായിരിക്കുമെന്നാണ് പലരുടെയും സംശയം. ഇനിയിപ്പോ ഫാഷന്റെ കാര്യത്തിലെടുത്താലും മക്കളെ കടത്തിവെട്ടും ജെസിക്കയുടെ ഫാഷന്‍െസന്‍സ് എന്നു പറഞ്ഞാല്‍ ഒട്ടും തെറ്റല്ല. മക്കളില്‍ പലരും ഇപ്പോഴും അമ്മയില്‍ നിന്നാണ് ഫിറ്റ്‌നസ് പാഠങ്ങള്‍ പഠിക്കുന്നത്.
2013-ല്‍ തന്റെ ഏറ്റവും ഇളയ കുഞ്ഞിനെ പ്രസവിച്ചതോടെയാണ് ജെസിക്കയ്ക്കു ശരീരഭാരം ക്രമാതീതമായി കൂടുന്നതായി തോന്നിയത്. പ്രസവത്തിനു മുമ്പുള്ള ജീന്‍സ് ധരിച്ചു നോക്കിയപ്പോള്‍ നിരാശയോടൊപ്പം ഭീതിയും തോന്നി, വണ്ണം അത്രമേല്‍ വര്‍ധിച്ചിരുന്നു. ഇതോടെ ഭക്ഷണ പ്രിയയായ ജെസിക്ക തന്റെ ഇഷ്ട ഭക്ഷണങ്ങളുടെ സ്ഥാനത്ത് പ്രോട്ടീന്‍ സമ്പന്നമായ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്താന്‍ തുടങ്ങി. ഓട്മീല്‍, പഴങ്ങള്‍, ഗോതമ്പ് ബ്രെഡ് എന്നിവ ശീലമാക്കി.
പിന്നീട് കഴിയുന്ന സമയങ്ങളിലെല്ലാം കൃത്യമായി വര്‍ക്കൗട്ടുകള്‍ ചെയ്യാന്‍ തുടങ്ങി. ദിവസവും ചെയ്യുക എന്നതിനു പകരം ആഴ്ചയില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ദിവസങ്ങളില്‍ നന്നായി ചെയ്യുക എന്ന രീതിയായിരുന്നു ജെസിക്കയുടേത്. ഏഴു മക്കളെ പരിപാലിക്കുന്ന അതേ പ്രാധാന്യത്തോടെയാണ് ജെസിക്ക തന്റെ ആരോഗ്യ കാര്യങ്ങളിലും ശ്രദ്ധ ചെലുത്തുന്നത്. ഇതുകൊണ്ടെല്ലാം തന്നെ സമൂഹമാധ്യമത്തില്‍ സെലിബ്രിറ്റി പരിവേഷമാണ് ജെസിക്കയ്ക്കുള്ളത്. തന്റെ ഫോളോവേഴ്‌സിനെ പ്രചോദിപ്പിക്കാനായി ജിമ്മിലെ വര്‍ക്കൗട്ട് വിഡിയോകള്‍ പങ്കുവെക്കാറുമുണ്ട് ജെസിക്ക.
ഇപ്പോള്‍ ജെസിക്കയുടെ ഇന്‍സ്റ്റഗ്രാമിന്റെയും യൂട്യൂബ് ചാനലിന്റെയും ആരാധകരേറെയും വീട്ടമ്മമാരാണ്. വണ്ണം കുറയ്ക്കല്‍ പ്രക്രിയയെ മഹാസംഭവമായി കാണുന്നവരോട് ആദ്യം ആ ചിന്തയെ മനസ്സില്‍ നിന്നും തൂത്തു കളയൂ എന്നു പറയുകയാണ് ജെസിക്ക. അസാധ്യമായതൊന്നുമില്ല, അവനവന്‍ വിചാരിച്ചാല്‍ മാത്രം മതിയെന്നു സ്വന്തം ജീവിതത്തിലൂടെ തെളിയിച്ചുകൊണ്ടിരിക്കുകയാണ് ജെസിക്ക.
https://www.facebook.com/Malayalivartha