നൂറ് കൊല്ലം ആയുസ്സുണ്ടാവാന്‍ എന്തു കഴിക്കണമെന്നറിയാമോ...?
ഓരോരുത്തര്‍ക്കും ഓരോ തരം ഭക്ഷണങ്ങളോടാണ് ആസക്തി തോന്നുക. എന്നാല്‍ ചിലര്‍ മറ്രുള്ളവരില്‍ നിന്നും വളരെ വ്യത്യസ്തരാണ്. അവരുടെ ശീലങ്ങള്‍ നമ്മെ അതിശയിപ്പിക്കും. ചിലത് ഞെട്ടിക്കുക തന്നെ ചെയ്‌തെന്നു വരും.
ജാര്‍ഖണ്ഡിലെ ഒരു നൂറുവയസുകാരന്‍ ആയുസ്സ് നീട്ടിക്കിട്ടാന്‍ കഴിക്കുന്നത് എന്തെന്നറിഞ്ഞാല്‍ ചിലരെങ്കിലും ഞെട്ടും. ദിവസവും ചെളി ആണ് ഇയാള്‍ ഭക്ഷിക്കുന്നത്. കുട്ടിയായിരിക്കുമ്പോള്‍ തുടങ്ങിയ ഈ ശീലം ഇന്നും തുടരുന്നു
കാരു പാസ്‌വാന്‍ എന്ന ഈ വൃദ്ധന്‍ പറയുന്നത് തനിക്ക് പതിനൊന്നു വയസുള്ളപ്പോള്‍ ദാരിദ്യ്രം സഹിക്കാനാകാതെ ചെളി തിന്നാന്‍ തുടങ്ങി എന്നാണ്. വീട്ടുകാര്‍ ഇത് തടയാന്‍ നോക്കിയെങ്കിലും ഇയാള്‍ അത് ഉപേക്ഷിച്ചില്ല. തുടര്‍ന്ന് ചെളി തിന്നുക എന്നത് ഒരു അഡിക്ഷന്‍ ആയി മാറി.
അയാളുടെ ഭക്ഷണ ശീലം നമ്മെ ഞെട്ടിക്കുമെങ്കിലും കാരു ഈ നൂറാം വയസിലും പൂര്‍ണ ആരോഗ്യവാനാണെന്ന കാര്യം നാം ഓര്‍ക്കണം. മുടി, ചോക്ക് തുടങ്ങി ഭക്ഷ്യയോഗ്യമല്ലാത്തതൊക്കെ കഴിക്കുന്നത് പൈക്ക സിന്‍ഡ്രോം ബാധിച്ചവരാണ്. കാരുവിനും ഈ രോഗം ഉള്ളതിനാലാകാം ചെളി ഭക്ഷണമാക്കുന്നത്!
https://www.facebook.com/Malayalivartha