കൊടുങ്കാറ്റില്‍ ആകാശത്ത് ആടി ഉലയുന്ന വിമാനങ്ങള്‍: ഞെട്ടിക്കുന്ന വീഡിയോ
പൈലറ്റും യാത്രക്കാരും ഒരുപോലെ ഭീതിയിലൂടെ കടന്നു പോയ നിമിഷങ്ങള്‍ക്കായിരുന്നു ജര്‍മനിയിലെ ഡുസല്‍ജേഡാര്‍ഫ് വിമാനത്താവളം സാക്ഷിയായത്.
വീശിയടിക്കുന്ന കൊടുങ്കാറ്റ്... പ്രതികൂലമായ അന്തരീക്ഷം... ഏതു സമയവും വിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടാം...മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിക്കുന്ന ഫ്രഡറിക് കൊടുങ്കാറ്റില്‍ പെട്ട് ജര്‍മനിയിലെ ഡുസല്‍ജേഡാര്‍ഫ് വിമാനത്താവളത്തില്‍ വിമാനങ്ങള്‍ ആടിയുലഞ്ഞു.
ഏകദേശം 20 വിമാനങ്ങളായിരുന്നു ഈ സമയങ്ങളില്‍ ലാന്‍ഡിങ്ങിനായി ശ്രമിച്ചത്. ഇവയില്‍ പലതും അസാധാരണമാം വിധം ആടി ഉലഞ്ഞു എങ്കിലും പൈലറ്റുമാര്‍ സമചിത്തതയോടെ വിമാനം നിയന്ത്രിച്ചു താഴെ ഇറക്കുകയായിരുന്നു. ചില വിമാനങ്ങള്‍ റണ്‍വേയില്‍ തൊട്ടു എങ്കിലും അവസാനനിമിഷം വീണ്ടും പറന്നുയര്‍ന്നു.
ജര്‍മനിയെ വിറപ്പിച്ചു കൊണ്ടു കടുത്ത നാശനഷ്ടങ്ങള്‍ വിതച്ചാണ് ഫ്രഡറിക് കൊടുങ്കാറ്റ് ആഞ്ഞുവീശിയത്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇതിന്റെ വേഗത. പത്തുവര്‍ഷത്തിനിടയില്‍ ജര്‍മനിയില്‍ വീശിയ ഏറ്റവും വലിയ കൊടുങ്കാറ്റായിരുന്നു ഇത്.
https://www.facebook.com/Malayalivartha