വിവാഹം സ്വര്‍ഗ്ഗത്തോളം ഉയരത്തില്‍ വച്ച്!
വിവാഹം എവിടെ നടക്കണമെന്നും ചടങ്ങിന് എന്തെല്ലാം പരിപാടികള്‍ എങ്ങനെയെല്ലാം നടക്കണം എന്നൊക്കെ വളരെ വൈവിധ്യമാര്‍ന്ന സ്വപ്നങ്ങളും കാഴ്ചപ്പാടുകളും ഉള്ളവരാണ് പുത്തന്‍ തലമുറക്കാര്‍.
തികച്ചും വ്യത്യസ്തമായ രീതിയില്‍ വിവാഹം നടത്തി വ്യത്യസ്തരാവുകയാണ് എല്ലാവരുടേയും ലക്ഷ്യം. അത്തരം ആശയഗതിയുള്ളവരുടെ ഇടയില്‍ ഈ ദമ്പതികളും വ്യത്യസ്തരല്ല.
വിവാഹശേഷം എന്നും ഒന്നിച്ചുണ്ടാവുമെന്ന് പ്രതിജ്ഞ ചെയ്യാന്‍ ഈ വധുവരന്മാര് തിരഞ്ഞെടുത്ത സ്ഥലമാണ് ഇവരുടെ വിവാഹത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലാക്കിയത്. കാലിഫോര്‍ണിയക്കാരായ, സാഹസികതയെ ഇഷ്ടപ്പെടുന്ന റയാനും കിമ്പര്‍ലിയും ആദ്യം കണ്ടുമുട്ടിയ ഇടത്ത് വച്ച് തന്നെ വിവാഹിതരാകണമെന്ന് ആഗ്രഹിച്ചതോടെയാണ് മോവബ് ഗര്‍ത്തത്തിന് കുറുകെ നിലത്ത് നിന്നും 400 അടി ഉയരത്തില്‍ ഇവര്‍ക്കായി വിവാഹ വേദിയൊരുങ്ങിയത്.
അമേരിക്കയിലെ യൂട്ടാസംസ്ഥാനത്താണ് മോവബ് കാന്യന്.
https://www.facebook.com/Malayalivartha