ദമ്പതികള്‍ തങ്ങളുടെ ഫോട്ടോ എടുപ്പിച്ചത് ദുബൈ കിരീട അവകാശിയായ രാജകുമാരനാണെന്ന് അറിയാതെ!
ഇന്‍സ്റ്റഗ്രാമില്‍ ദുബൈ കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന് 6.1 ദശലക്ഷം പിന്‍ഗാമികളാണ് ഉള്ളത്. ന്യൂസിലാന്‍ഡ്, സ്‌കോട്‌ലാന്‍ഡ്, മംഗോളിയ, ലണ്ടന്‍ തുടങ്ങി അദ്ദേഹം സന്ദര്‍ശിച്ച രാജ്യങ്ങളില്‍ നിന്ന് പകര്‍ത്തിയ ചിത്രങ്ങളെല്ലാം ഇക്കഴിഞ്ഞയിടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
മഞ്ഞുമലകളില്‍ സ്കീയിംഗ് ചെയ്യുന്നതും ലണ്ടന്‍ തെരുവിലൂടെ നടക്കുന്നതും ന്യൂസിലാന്‍ഡില്‍ തിമര്‍ക്കുന്നതുമെല്ലാം ചിത്രങ്ങളായി അദ്ദേഹത്തിന്റെ ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ചത് സഹോദരന്‍ പോസ്റ്റ് ചെയ്ത ഷെയ്ഖ് ഹംദാന്റെ ഏറ്റവും പുതിയ ചിത്രമാണ്.
ന്യൂസിലാന്‍ഡില്‍ സാധാരണ വേഷത്തില്‍ കാണപ്പെട്ട ഷെയ്ഖ് ഹംദാന്‍, ദമ്പതികള്‍ക്ക് ഫോട്ടോയെടുത്ത് കൊടുക്കുന്നതിന്റെ ചിത്രമായിരുന്നു അത്. എന്നാല്‍ ദുബൈ കിരീടാവകാശിയാണിതെന്ന് തിരിച്ചറിയാതെയാണ് ഇവര്‍ ഫോട്ടോയെടുപ്പിച്ചത്.സഹോദരന്‍ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.
പണച്ചെലവ് ഏതുമില്ലാതെ ആര്‍ക്കും മറ്റൊരാള്‍ക്ക് സമ്മാനിക്കാനാവുന്ന സമ്മാനം കാരുണ്യമാണെന്ന കുറിപ്പോടെ അദ്ദേഹം ഈ ചിത്രം പങ്കുവെയ്ക്കുകയായിരുന്നു.
ചിത്രം സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. വന്‍ പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഷെയ്ഖ് ഹംദാനെ കൊണ്ട് ചിത്രം പകര്‍ത്താന്‍ സാധിച്ച ദമ്പതികള്‍ ഭാഗ്യവാന്‍മാരാണെന്ന് നിരവധി പേര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha