ഒറിജിനലാണോ ഐഫോണ്‍ ബാറ്ററി എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയപ്പോള്‍ സംഭവിച്ചത്; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ (വീഡിയോ)
ചൈനയിലെ ഒരു ഇലക്ട്രോണിക്‌സ് മാര്‍ക്കറ്റില്‍ നിന്ന് ഐഫോണ്‍ വാങ്ങുന്നതിനിടെ ഐഫോണ്‍ ബാറ്ററി ഒറിജിനലാണോ എന്ന് പരിശോധിക്കാന്‍ കടിച്ചുനോക്കിയ യുവാവിന്റെ കൈയില്‍ വച്ച് ഫോണ്‍ പൊട്ടിത്തെറിക്കുന്നതിന്റെ അപകടവീഡിയോ വൈറലായി മാറുന്നു.
ഫോണ്‍ വാങ്ങാനായി ഒരു യുവതിയ്‌ക്കൊപ്പം വന്ന യുവാവ് ഐഫോണിലെ ബാറ്ററി ഒറിജിനല്‍ തന്നെയാണോ എന്ന് പരിശോധിക്കുവാനായി കടിച്ചുനോക്കി. എന്നാല്‍ വായില്‍ നിന്നും പുറത്തെടുത്തയുടന്‍ ബാറ്ററി അദ്ദേഹത്തിന്റെ കൈയിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. കടയില്‍ പുകപടലം നിറയുന്നതും അവിടെയുണ്ടായിരുന്നവര്‍ ഇത് കണ്ട് അമ്പരക്കുന്നതും ദൃശ്യങ്ങളില്‍ കാണാവുന്നതാണ്. ആര്‍ക്കും പരിക്കുകളൊന്നും പറ്റിയിട്ടില്ല.
അതേസമയം ബാറ്ററി പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. ചൈനയില്‍ ഇലക്‌ട്രോണിക്‌സ് മാര്‍ക്കറ്റുകളില്‍ മൊബൈല്‍ ഫോണ്‍ വില്‍ക്കുന്നവര്‍ ഫോണിന്റെ ഒറിജല്‍ മാറ്റി നിലവാരമില്ലാത്ത ബാറ്ററി ഇട്ടുനല്‍കുന്ന പതിവുണ്ട്. അതുകൊണ്ട് ബാറ്ററി നന്നായി പരിശോധിച്ച ശേഷം മാത്രമെ ഇവിടെ ആളുകള്‍ മൊബൈല്‍ ഫോണ്‍ വാങ്ങാറുള്ളൂ.
https://www.facebook.com/Malayalivartha