പറക്കുന്ന വിമാനത്തില്‍ നിന്നും കാറുമായി ചാട്ടം; അമ്പരപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍
ആയിരക്കണക്കിന് അടി ഉയരത്തില്‍ പറക്കുന്ന വിമാനത്തില്‍ നിന്ന് കാറോടിച്ച് താഴേക്ക് ചാടുന്ന രംഗങ്ങള്‍ ഒന്നു ഭാവനയില്‍ കണ്ടുനോക്കൂ. ബോളീവുഡ് സിനിമകളിലും മറ്റും മാത്രം കണ്ടിട്ടുള്ള ഞെട്ടിക്കുന്ന ഇത്തരം രംഗങ്ങള്‍ ശരിക്കും അവതരിപ്പിച്ച് കൈയ്യടി നേടിയിരിക്കുകയാണ് ഒരു കൂട്ടം യുവതീയുവാക്കള്‍. അമേരിക്കയിലെ അരിസോണയിലാണ് സ്റ്റണ്ട് അരങ്ങേറിയത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇവരുടെ ആകാശച്ചാട്ടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ആണ്.
ടീം മിഷന്‍ എക്‌സ് എന്ന സംഘമാണ് പന്തിരായിരം അടി മുകളില്‍ സഞ്ചരിക്കുന്ന വിമാനത്തില്‍ നിന്ന് കാറില്‍ താഴേക്കു ചാടിയത്. ഹോണ്ട സിവിക്കും നിസാന്‍ സെന്‍ട്രയും ഉപയോഗിച്ചുള്ള സ്റ്റണ്ടില്‍ അഞ്ചുപേരാണ് പങ്കെടുത്തത്. ആകാശചാട്ടത്തിനായി വാഹനത്തിന്റെ എന്‍ജിനും മേല്‍ക്കൂരയുമെല്ലാം പൊളിച്ചു മാറ്റിയിരുന്നു.
മരുഭൂമിയുടെ മുകളിലാണ് സ്റ്റണ്ട് നടത്തിയത്. ആകാശത്തു നിന്നും വീഴുന്ന വാഹനം ഇലക്ട്രിക് ലൈനിലൊ മറ്റൊ കുരുങ്ങാതിരിക്കാനാണ് മരുഭൂമി തെരെഞ്ഞെടുത്തത്. ഏറെ നാളത്തെ പരിശീലനത്തിനും പരീക്ഷണ ചാട്ടങ്ങള്‍ക്കും ശേഷം കഴിഞ്ഞ നവംബറിലായിരുന്നു ചാട്ടം. ഈ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്.
https://www.facebook.com/Malayalivartha