യുഎസ് സെനറ്റര്‍ റ്റാമി ഡക്‌വര്‍ത്ത് അന്‍പതാം വയസ്സില്‍ അമ്മയാകാന്‍ ഒരുങ്ങുന്നു
ഏഷ്യന്‍വംശജയായ യുഎസ് സെനറ്റര്‍ റ്റാമി ഡക്‌വര്‍ത്ത് അന്‍പതാം വയസ്സില്‍ രണ്ടാമത്തെ പെണ്‍കുഞ്ഞിനു ജന്മംനല്‍കുകയാണ്. സേനാ പൈലറ്റായി യുദ്ധത്തില്‍ പങ്കെടുത്ത് ഇരുകാലുകളും നഷ്ടപ്പെട്ടിട്ടും രാഷ്ട്രീയജീവിതത്തില്‍ സജീവമാണ് റ്റാമി ഡക്‌വര്‍ത്ത് .
യുഎസ് സെനറ്ററായിരിക്കേ അമ്മയാകുന്ന ആദ്യവനിതയെന്ന വിശേഷണം കൂടി റ്റാമിയെ തേടിയെത്തും. പ്രസവം ഏപ്രിലില്‍. റ്റാമി ബ്രയന്‍ ബോള്‍സ്‌ബെ ദമ്പതികളുടെ മൂത്തമകള്‍ അബിഗെയ്‌ലിനിപ്പോള്‍ മൂന്നുവയസ്സ്.
ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസിന്‍ഡ ആര്‍ഡേന്‍ ഈ ജൂണില്‍ അമ്മയാകുമെന്ന വെളിപ്പെടുത്തലിനു പിന്നാലെയാണ് യുഎസ് രാഷ്ട്രീയത്തിലും സന്തോഷവാര്‍ത്തയായി റ്റാമിയുടെ ട്വിറ്റര്‍ സന്ദേശമെത്തിയത്.
ഇലിനോയിയെ പ്രതിനിധാനം ഡമോക്രാറ്റ് സെനറ്ററാണു റ്റാമി. 2004-ല്‍ ഇറാഖ് യുദ്ധത്തിനിടെ, ലഫ്റ്റനന്റ് കേണലായിരുന്ന റ്റാമി പറത്തിയ ഹെലികോപ്റ്റര്‍ ശത്രുക്കള്‍ വെടിവച്ചിടുകയായിരുന്നു. അമേരിക്കക്കാരനാണു പിതാവ്; മാതാവ് തായ്‌ലന്‍ഡുകാരിയും. റ്റാമി ജനിച്ചതും തായ്‌ലന്‍ഡിലാണ്.
https://www.facebook.com/Malayalivartha