ഇതെന്നാ ഡാന്‍സാ മലരേ...അപാര മെയ് വഴക്കത്തോടെയുള്ള സായ്പല്ലവിയുടെ സര്‍ക്കസ് ഡാന്‍സ് വൈറലാവുന്നു
മലയാളികളുടെ 'മലരാണ്' സായ് പല്ലവി. സൗന്ദര്യം കൊണ്ടു മാത്രമല്ല അഭിനയ മികവു കൂടിക്കൊണ്ടാണ് സായ് പല്ലവി മലയാളികളുടെ മനസില്‍ ഇടം നേടിയത്. നൃത്തത്തിലും സായ് പല്ലവി മോശമല്ല. ഇതുവരെ അഭിനയിച്ച എല്ലാ ചിത്രങ്ങളിലും സായി നൃത്തം ചെയ്തിട്ടുമുണ്ട്.
പുതിയ ചിത്രം എംസിഎയിലുമുണ്ട് അത്തരത്തിലുള്ള നൃത്തം. എന്താ മെയ്വഴക്കം എന്നു പറഞ്ഞു പോകും ആ ഗാനരംഗം കണ്ടാല്‍. നാനിയ്ക്കൊപ്പം 'യേവണ്ടോയ് നാനി ഗാരോ' എന്ന പാട്ടിനൊപ്പമാണ് സായി പല്ലവി സര്‍ക്കസ് കലാകാരന്മാരുടെ മെയ് വഴക്കത്തോടെ നൃത്തമാടുന്നത്.
കേട്ടാല്‍ തളര്ന്നവന്പോലും ചാടിയെണീറ്റു നൃത്തം ചെയ്യാന്‍ തോന്നുന്ന അത്ര ആകര്‍ഷണീയമായ താളമുള്ള പാട്ടാണിത്. പാട്ട് കേള്‍ക്കുമ്പോള്‍ ആര്‍ക്കുമൊന്നു നൃത്തം ചെയ്യാന്‍ തോന്നും. അത്രയ്ക്ക് ആകര്‍ഷണീയമായ ബീറ്റ് ആണു പാട്ടിന്.
ദേവി ശ്രീ പ്രസാദ് ആണു പാട്ടിനു സംഗീതം. ദിവ്യ കുമാറും ശ്രാവണ ഭാര്‍ഗവിയും ചേര്‍ന്നാണു പാട്ട് പാടിയത്. ബാലാജിയുടേതാണ് വരികള്‍. നിരവധി ഇന്‍സ്ട്രുമെന്റുകളാണ് പാട്ടില്‍ ഉപയോഗിച്ചിരിക്കുന്നത്. ഡാന്‍സും കുസൃതികളും തമാശയുമൊക്കെയായി നാനിയും സായി പല്ലവിയും പാട്ടിന്റെ വീഡിയോയെ പിന്നെയും രസകരമാക്കുന്നു. സായി അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങള്‍ക്കും പുതുമയുണ്ട്. എന്തായാലും പാട്ട് വൈറല്‍ ആയിക്കഴിഞ്ഞു.
https://www.facebook.com/Malayalivartha