ഓരോ ദിവസത്തെ തലപ്പാവിന്റെ നിറത്തില്‍ റോള്‍സ് റോയ്സ് കാര്‍; ബ്രിട്ടനില്‍ ഇന്ത്യക്കാരന്റെ പ്രതികാരം
സിഖ് വംശജരുടെ അഭിമാനമാണ് അവരുടെ തലപ്പാവ്. വളരെ പുണ്യപവിത്രമായി കാണുന്ന തലപ്പാവ് അവരുടെ അഭിമാനത്തെയും, ഭക്തിയേയും ആത്മീയതയെയും സൂചിപ്പിക്കുന്നു. തങ്ങളുടെ വിശ്വാസത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമായി തലപ്പാവിനെ കാണുന്ന സിഖുകാര്‍ അതിനെ അവഹേളിക്കുന്നത് ഒരു തരത്തിലും സഹിക്കില്ല. തന്റെ തലപ്പാവിന ബാന്‍ഡേജ് എന്നു വിളിച്ച ബ്രിട്ടിഷ് വ്യവസായിയെ വ്യത്യസ്തമായി വെല്ലുവിളിച്ചിരിക്കുന്നു വ്യവസായി റൂബന്‍ സിങ്.
ആഴ്ചയില്‍ ഏഴു ദിവസവും തന്റെ തലപ്പാവിന്റെ നിറത്തിന് ചേര്‍ന്ന റോള്‍സ് റോയ്സ് കാറുകളിലെത്തിയാണ് തന്നെ കളിയാക്കിയ ബ്രിട്ടീഷുകാരെ ടര്ബന് ചലഞ്ചിന് ക്ഷണിച്ചത്. ബ്രിട്ടിഷ് ബില്ഗേറ്റ്സെന്ന് സ്വയം വിശേഷിപ്പിക്കുന്ന റൂബന്‍ സിങ് തന്നെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് തന്റെ ചലഞ്ചിന്റെ വിവരം പുറം ലോകത്തെ അറിയിച്ചത്.
ബ്രിട്ടനിലെ ഏറ്റവും പണക്കാരനായ സിഖ് വംശജരില്‍ ഒരാളാണ് റൂബന്‍ സിങ്. ഓള്‍ഡേ പിഎ, ഇഷര്‍ ക്യാപിറ്റല്‍ തുടങ്ങി വ്യവസായ സംരംഭങ്ങളുടെ തലവനായ റൂബന്‍ സിങ് ടര്ബന് ചലഞ്ച് ഹിറ്റായതോടെ സമൂഹമാധ്യമങ്ങളില്‍ സൂപ്പര്താരമായിരിക്കുന്നു.
https://www.facebook.com/Malayalivartha