സ്മ്യൂളില് പാടി ഒന്ന് ആളാകാന്‍ നോക്കിയതാ; പോയിരുന്നു പഠിക്കെടാ എന്ന ആക്രോശവുമായി അമ്മയെത്തി!!; സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഒരമ്മയും മകനും വൈറലായി വീഡിയോ
സ്മ്യൂളില് പാട്ടുപാടി ആളാവുന്നവര്‍ നിരവധിയാണ്. അങ്ങനെ പാട്ടുപാടി താരമാകാന്‍ ഒരു കൈ നോക്കാന്‍ എത്തിയതാണ് ഈ കുട്ടിയും. പക്ഷേ സംഗതി വൈറലാകുകയും ചെയ്തു. പക്ഷേ കഷ്ടകാലത്തിനു പാടിയതിനല്ലെന്നു മാത്രം. അമ്മ കൊടുത്ത എട്ടിന്റെ പണിയാണ് ഈ മകനെ സ്മ്യൂള്‍ വഴി താരമാക്കിയത്. ഒരു കസേരയില്‍ കയറിയിരുന്നു മൊബൈല്‍ എടുത്ത് ഹെഡ്സൈറ്റും ചെവിയില്‍ തിരുകി കാമറയിലേക്കു നോക്കി പയ്യന് പാടിത്തുടങ്ങിയതേയുള്ളൂ. അപ്പോഴേക്കും അമ്മ പാഞ്ഞെത്തി. അടിക്കാന്‍ കയ്യില്‍ ഒരു കത്തിയുമായി കട്ട കലിപ്പില്‍.
പിന്നെ ഒരു ലാത്തിചാര്‍ജ് തന്നെ നടന്നു. അമ്മയെ തടഞ്ഞ് പാടാന്‍ നോക്കിയെങ്കിലും അടിയുടെ ബലത്തില്‍ പയ്യന് കണ്ട്രോള് ആകെപ്പോയി. കത്തിവച്ച് അടിക്കല്ലേയെന്ന് നിലവിളിയായി. പഠിക്കാതിരുന്നു പാടുന്നോഎത്ര ദിവസമായി നിന്നെ സമ്മതിക്കണം എന്നൊക്കെ അമ്മ ആക്രോശിക്കുകയും ചെയ്യുന്നുണ്ട്. അടിയുടെ വേദനയില്‍ പാട്ടിന്റെ സംഗതിയെല്ലാം ആവിയായി പോയെങ്കിലും വിഡിയോ വൈറലായി.വിനീത് ശ്രീനിവാസന് പാടിയ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന ചിത്രത്തിലെ കസവിന്റെ തട്ടമിട്ട് എന്നു തുടങ്ങുന്ന പാട്ടാണ് കുട്ടി പാടിയത്. എന്തായാലും മകന്റെ പാട്ടും അമ്മയുടെ അടിയും സോഷ്യല്‍ മീഡിയയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ക്കുകയാണ്.
വീഡിയോ കാണൂ
https://www.facebook.com/Malayalivartha