രണ്ടര ലീറ്റര്‍ പാല്‍ തരുന്ന ആട് പ്രസവിച്ചതല്ല!
പശു, ആട് മുതലായ വളര്‍ത്തുമൃഗങ്ങള്‍ പ്രസവിച്ചു കഴിയുമ്പോള്‍ അതിന്റെ കുഞ്ഞിനായി കരുതുന്ന പാലാണ് നമ്മള്‍ നമ്മുടെ ആവശ്യത്തിനായും എടുത്ത് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ കറവ തുടങ്ങണമെന്ന് ആഗ്രഹിക്കുന്ന ഉടമസ്ഥര്‍ വളര്‍ത്തുമൃഗത്തിന് ഗര്‍ഭം ഉണ്ടാകാന്‍ ഇടയാക്കുന്ന പ്രക്രിയകള്‍ ചെയ്യാറാണ് പതിവ്.
എന്നാല്‍ പ്രസവിക്കാതെയും ഒരു ആട് പാല്‍ ചുരത്തുന്നു. കരുണാപുരം കുളത്തിങ്കല്‍ പ്രസാദ് നായരും ഭാര്യ രാധാമണിയും വളര്‍ത്തുന്ന രണ്ടു വയസ്സുകാരി ആടാണ് ദിവസവും രണ്ടുനേരം പാല്‍ തരുന്നത്. ദിവസവും ആട്ടിന്‍കൂട്ടില്‍ പാല്‍ തളംകെട്ടി കിടക്കുന്നതു കണ്ടാണ് കറന്നു നോക്കിയത്. രണ്ടര ലീറ്റര്‍ പാലാണ് ആദ്യ കറവയില്‍ തന്നെ ലഭിച്ചത്.
ഹോര്‍മോണിലുള്ള വ്യതിയാനമാകാം കാരണമെന്ന് നെടുങ്കണ്ടം മൃഗാശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ സി.എന്‍.ദിനേശന്‍ പറഞ്ഞു. പാലിന്റെ ഘടനയില്‍ യാതൊരു വ്യത്യാസവുമില്ലെന്ന് ഡോക്ടര്‍ ഉറപ്പു നല്‍കുമ്പോഴും പാല്‍ കുടിക്കുവാന്‍ വീട്ടുകാര്‍ ഇതുവരെ തയാറായിട്ടില്ല.
https://www.facebook.com/Malayalivartha