ആണാണ് എന്ന് കരുതി വളര്‍ത്തിയത് 20 വര്‍ഷം; ഒടുവില്‍ മുട്ടയിട്ട് കഴുകന്‍ ഞെട്ടിച്ചു!
ഇരുപത് വര്‍ഷം മുന്‍പ് കുഞ്ഞായിരിക്കെ വെയിന്‍സ്‌ഫോര്‍ഡ് ഈഗിള്‍ ഹൈറ്റ്‌സ് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെത്തിയ കഴുകനെ ആണ്‍ കഴുകനാണെന്ന് കരുതിയാണ് ഇത്ര നാള്‍ പരിപാലിച്ചു പോന്നത്.എന്നാല്‍ ഹാരോള്‍ഡ് എന്നു പേരുള്ള ഈ കഴുകന്‍ ഇക്കഴിഞ്ഞ ജനുവരി 24-ന് മുട്ടയിട്ടതോടെ സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരുള്‍പ്പെടെ എല്ലാവരും അന്തംവിട്ടു പോയി.ഇരുപത് വര്‍ഷത്തിനു ശേഷം ആദ്യമായി മുട്ടയിട്ട് ജീവനക്കാരെ ഞെട്ടിച്ചത് ഇംഗ്ലണ്ടിലെ കെന്റിലുള്ള വെയിന്‍സ്‌ഫോര്‍ഡ് ഈഗിള്‍ ഹൈറ്റ്‌സ് വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ കഴുകനാണ്.
ഏതാനും നാളായി ക്ഷീണത്തിലായിരുന്ന ഹാരോള്‍ഡിനെ മറ്റു കഴുകന്‍മാരില്‍ നിന്നു മാറ്റി മറ്റൊരു കൂട്ടിലാണിട്ടിരുന്നത്. അതിനാലാണ് മുട്ട ഇട്ടത് ഹാരോള്‍ഡ് തന്നെയാണെന്ന് മൃഗശാല അധികൃതര്‍ ഉറപ്പിച്ചത്. ഇപ്പള്‍ ഹാരോള്‍ഡിന്റെ മുട്ടയുടെ പിതൃത്വം സംബന്ധിച്ച സംശയത്തിലാണ് ജീവനക്കാര്‍. ഒപ്പം മുട്ട വിരിയുമോ എന്നറിയാനുള്ള കാത്തിരിപ്പിലും. ഫേസ്ബുക്കിലൂടെയാണ് ഈഗിള്‍ ഹൈറ്റ്‌സ് ഫൗണ്ടേഷന്‍ ഹാരോള്‍ഡ് മുട്ടയിട്ട് ഞെട്ടിച്ച വിവരം പുറംലോകത്തെ അറിയിച്ചത്. അതോടെ ഇത്ര നാളും കഴുകന്‍ ആണല്ല എന്നു തിരിച്ചറിയാന്‍ കഴിയാതിരുന്നത് എന്തു കൊണ്ടാണെന്നായിരുന്നു ഫേസ്ബുക്കില്‍ പലരും ഉന്നയിച്ച സംശയം.
കഴുകന്‍ ഉള്‍പ്പടെയുള്ള പല പക്ഷികളിലും ആണ്‍ പെണ്‍ വ്യത്യാസം കാഴ്ചയിലൂടെ മനസ്സിലാക്കാന്‍ സാധിക്കില്ല. ഡിഎന്‍എ പരിശോധനയിലൂടെയാണ് സാധാരണ ഇക്കാര്യം തിരിച്ചറിയാറുള്ളത്. ഹാരോള്‍ഡിനെ വാങ്ങിയത് തന്നെ ആണ്‍ കഴുകനാണെന്ന നിലയ്ക്കാണ്. അതിനാല്‍ തന്നെ പിന്നീട് ടെസ്റ്റ് നടത്തി ആണോ പെണ്ണോ എന്നു കണ്ടെത്തേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നാണ് ഇക്കാര്യത്തില്‍ ഈഗിള്‍ ഹൈറ്റ്‌സ് ഫൗണ്ടേഷന്റെ പ്രതികരണം.
വനത്തില്‍ ജീവിക്കുന്ന കഴുകന്‍മാര്‍ പ്രായപൂര്‍ത്തിയായാലുടന്‍ ഇണ ചേരുകയും മുട്ടയിടുകയും ചെയ്യാറുണ്ട്. മൃഗശാലകളിലും സംരക്ഷണം കേന്ദ്രങ്ങളിലും ഉള്ള കഴുകന്‍മാരില്‍ പത്തു വയസ്സാണ് മുട്ടയിടുന്ന ശരാശരി പ്രായമായി കണക്കാക്കുന്നത്. ഹാരോള്‍ഡിന്റെ കാര്യത്തില്‍ ഇത് വീണ്ടും വൈകിയത് ജനിതക കാരണങ്ങള്‍ കൊണ്ടാകാമെന്നാണ് നിഗമനം.
ഒരു പക്ഷെ മുട്ട വിരിഞ്ഞേക്കില്ല എന്നും ഈഗിള്‍ ഹൈറ്റ്‌സ് ഫൗണ്ടേഷന്‍ കരുതുന്നു. ഇത്ര നാളും ഇണ ചേരുകയോ ഗര്‍ഭം ധരിക്കുകയോ ചെയ്യാത്ത ഹരോള്‍ഡിന്റെ മുട്ട വിരിയാനുള്ള സാധ്യത ഏറെ കുറവാണെന്നാണ് നിഗമനം. ഒരു പക്ഷെ ഇണ ചേരാതെയാകാം ഹാരോള്‍ഡ് മുട്ടയിട്ടതെന്നും സംശയമുണ്ട്. പരിശോധനയിലൂടെ മാത്രമെ ഇക്കാര്യം വ്യക്തമാകൂ. പ്രായമായ പെണ്‍ കഴുകന്‍മാര്‍ ഇണ ചേരാതെ തന്നെ മുട്ടയിടുന്നത് സ്വാഭാവികമാണ്. പുരുഷ ബീജം ഇല്ലാത്തിനാല്‍ ഇവ വിരിഞ്ഞ് കുട്ടികള്‍ ഉണ്ടാകില്ലെന്നു മാത്രം.
https://www.facebook.com/Malayalivartha