കോയമ്പത്തുരിലെ ഈ പാര്‍ക്കില്‍ പ്രവേശിക്കണോ... വിവാഹ സര്‍ട്ടിഫിക്കറ്റ് കാണിക്കണം!
കോയമ്പത്തുരില്‍ തമിഴ്നാട് കാര്‍ഷിക സര്‍വകലാശാലയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പൊതു പാര്‍ക്കില്‍ പ്രവേശിക്കണമെങ്കില്‍ നിങ്ങളുടെ പക്കല്‍ വിവാഹ സര്‍ട്ടിഫിക്കറ്റ് വേണം.
വിവാഹിതര്‍ എന്ന വ്യാജേന എത്തുന്ന ചിലര്‍ ഇവിടം ഇഷ്ടതാവളമാക്കിയതോടെയാണ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന അധികൃതര്‍ മുന്നോട്ടുവച്ചത്.
കൂടാതെ, തിരിച്ചറിയല്‍ രേഖകളും ഫോണ്‍ നമ്പര്‍ അടക്കമുള്ള വിവരങ്ങളും പാര്‍ക്കിലെ രജിസ്റ്റര്‍ ബുക്കില്‍ രേഖപ്പെടുത്തണം. ഇതിന് കഴിയാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പാര്‍ക്കിനു മുന്നിലെ ബോര്‍ഡില്‍ പറയുന്നു.
കുടുംബമായി എത്തുന്നവര്‍ക്ക് മാത്രമാണ് പാര്‍ക്കില്‍ പ്രവേശനം നല്‍കുക. സ്കൂള്‍, കോളജ് വിദ്യാര്‍ത്ഥികളെ അനുവദിക്കില്ല. വിവാഹം കഴിച്ചവരാണെങ്കില്‍ സര്‍ട്ടിഫിക്കറ്റുമായി വന്നാല്‍ പ്രവേശനം നല്‍കുമെന്നും അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha