ആസ്തമ ചതിച്ചു... വിവാഹം കോടതിമുറിയുടെ ബാത്ത്റൂമില്‍ വച്ച് നടത്തി!
ജീവിതത്തിലെ അമൂല്യ നിമിഷങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് വിവാഹം. അതുകൊണ്ടുതന്നെ ഏറ്റവും മനോഹരമായ സ്ഥലം തന്നെ വിവാഹത്തിനായി തെരഞ്ഞെടുക്കാനുള്ള നെട്ടോട്ടത്തിലാണ് പലരും. ആകാശത്തു വച്ചും കടലിനടിയില്‍ വച്ചും വിവാഹിതരായി ആ നിമിഷത്തെ സ്വര്‍ഗ്ഗതുല്യമാക്കി ജീവിതത്തില്‍ ഉടനീളം ഓര്‍ക്കാവുന്ന വിധത്തില്‍ വേറിട്ട അനുഭവമാക്കിയവരുമുണ്ട്.
എന്നാല്‍, അതില്‍ നിന്നെല്ലാം വ്യത്യസ്തമായി ബാത്ത് റൂമില്‍ വച്ച് വിവാഹം കഴിക്കേണ്ടി വന്ന ദമ്പതികളെ കുറിച്ചാണ് ഇവിടെ പറഞ്ഞു വരുന്നത്. ബ്രിയന്‍/ മരിയ എന്നിവരാണ് അമേരിക്കയിലെ ന്യൂജേഴ്സിയിലുള്ള ഒരു കോടതിയുടെ ടോയ്ലറ്റില് വച്ച് വിവാഹിതരായത്.
കോടതിയുടെ മുന്നില്‍ വിവാഹിതരാവാന്‍ സഹായിക്കുന്ന കോര്‍ട്ട് മാര്യേജിനായി സംഘം എത്തിയപ്പോഴാണ് ബ്രയന്റെ അമ്മയ്ക്ക് ആസ്തമ രൂക്ഷമാകുകയും ബാത്ത് റൂമില്‍ തളര്‍ന്നു വീഴുകയും ചെയ്തത്. ഉടന്‍ തന്നെ മെഡിക്കല്‍ സംഘമെത്തി ടോയ്ലറ്റിലെ റെസ്റ്റ് റൂമില്‍ വച്ച് ഓക്സിജന്‍ നല്കി. ഇതിനിടയില്‍ വിവാഹസമയം എത്തി.
ഈ ദിവസം വിവാഹം നടത്തിയില്ലെങ്കില്‍ വിവാഹത്തിനായി പുതിയ ലൈസന്‍സ് ലഭിക്കാന്‍ 45 ദിവസം കൂടി വൈകുമായിരുന്നു. വിവാഹലൈസന്സിനുള്ള അപേക്ഷയില്‍ ഒപ്പിട്ട വ്യക്തി എന്ന നിലയില്‍ ബ്രിയന്റെ അമ്മയുടെ സാന്നിദ്ധ്യത്തില്‍ മാത്രമെ വിവാഹം നടത്താനാകു എന്ന നിയമകുരുക്ക് കൂടി ഉള്ളതിനാലാണ് ടോയ് ലെറ്റ് റെസ്റ്റ്റൂമില്‍വെച്ച് തന്നെ വിവാഹം നടത്തേണ്ട സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയത്.
https://www.facebook.com/Malayalivartha