കടച്ചക്ക പൊളിച്ചപ്പോള്‍ നിറയെ വരിക്കച്ചക്കയുടെ കുരുവും ചുളകളും; ഓരി മുക്കിലെ വീട്ടു വളപ്പിലെ അത്ഭുത ബിലാത്തിച്ചാക്ക
വരിക്കച്ചക്കയുടെ ചുളയും കുരുവുമായി കായ്ച്ച കടച്ചക്ക (ബിലാത്തിച്ചാക്ക) കാഴ്ചക്കാരില്‍ വിസ്മയമാവുന്നു. ഓരി മുക്കിലെ ടി.പി. ജബ്ബാര്‍ ഹാജിയുടെ വീട്ടു വളപ്പിലാണ് അപൂര്‍വ്വമായ ഫലം കായ്ച്ചത്.
ചക്കപ്പഴത്തിന്റെ പുറത്തുള്ള മുള്ളുകളുടെ വലിപ്പത്തില്‍ സാധാരണ കടച്ചക്കയെക്കാള് അല്‍പ്പം കൂടി വലിപ്പം ഉണ്ടായിരുന്നു കടച്ചക്കയ്ക്ക്. എന്നാലും കഴിഞ്ഞ ദിവസം പറിച്ചെടുത്തപ്പോഴാണ് 'ഉള്ളുകള്ളി' പുറത്തായത്.
മുറിച്ച കടച്ചക്കയുടെ അകം നിറയെ വരിക്കച്ചക്കയുടെ കുരുവും ചുളകളും. പടന്ന കൃഷി ഭവനില്‍ നിന്നും വാങ്ങി നട്ട കടച്ചക്ക തൈയാണ് ആദ്യമായി കായ്ചപ്പോള്‍ ഇങ്ങനെ വിസ്മയം സൃഷ്ടിച്ചത്.
ഏതാണ്ട് 20 അടിയോളം വളര്‍ന്ന ചെടിയില്‍ അഞ്ചു ചക്കകളാണ് കായ്ച്ചത്.
https://www.facebook.com/Malayalivartha