സ്വയം സഞ്ചരിക്കുന്ന ചെരുപ്പുകള്‍; കാര്‍ സെന്‍സര്‍ ടെക്നോളജിയില്‍ അധിഷ്ഠിതമായാണ് പ്രവര്‍ത്തനം
പരമ്പരാഗത സമ്പ്രദായങ്ങളെ ടെക്‌നോളജി കൊണ്ട് മറികടക്കുന്നതില്‍ ജപ്പാന്‍ എന്നും മുന്നിലാണ്. ആതിഥേയരെ സ്വീകരിക്കുന്നതിന് പുതിയ രീതി് പരീക്ഷിക്കുന്ന ഒരു ജാപ്പനീസ് ഹോട്ടല്‍ ശ്രദ്ധനേടുന്നു.
ഹോട്ടലിലെത്തുന്ന അതിഥികള്‍ക്ക് ഇടാനുള്ള ചെരുപ്പുകള്‍ അതിഥികളെ അങ്ങോട്ട് പോയി സ്വീകരിക്കുന്നു. ഈ ചെരുപ്പുകള്‍ തനിയെ നീങ്ങും. സ്വയം പാര്‍ക്ക് ചെയ്യുകയും ചെയ്യും. അത്ഭുതം തോന്നുന്നുണ്ടല്ലേ? ജപ്പാനിലെ ഹോട്ടലാണ് ആതിഥേയത്വത്തിന് പുതിയ മാനങ്ങള്‍ നല്‍കുന്നത്.
മാര്‍ച്ച് മുതലാണ് ഇവ സജീവമായി നടപ്പാക്കുക. ഹോട്ടലിലെ ജോലിക്കാരുടെ ഭാരം കുറഞ്ഞ് കിട്ടാനും ഈ ഓട്ടോമാറ്റിക് ചെരുപ്പുകള്‍ സഹായിക്കുന്നു. നീങ്ങുന്ന തലയണ, കസേര എന്നിവയും ഇവര്‍ പരീക്ഷിക്കുന്നുണ്ട്.
നിസാന്‍ ആണ് ഈ ചെരുപ്പുകള്‍ നിര്‍മ്മിച്ചത്. പ്രോ പൈലറ്റ് പാര്‍ക്ക് ടെക്‌നോളജി ഉപയോഗിച്ചാണ് ചെരുപ്പുകള്‍ നീങ്ങുന്നത്. സ്വയം ചലിക്കുന്ന വാഹനങ്ങളെ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നിസാന്‍ സ്വയം ചലിക്കുന്ന ചെരുപ്പുകള്‍ക്ക് രൂപകല്‍പ്പന നല്‍കിയത്. 2020-തോടെ സ്വയം ഓടുന്ന വാഹനങ്ങള്‍ നിരത്തില്‍ ഇറക്കാന്‍ ഉദ്ദേശിക്കുകയാണ് നിസാന്‍.
ശാസ്ത്രം മനുഷ്യരെ മടിയന്മാരാക്കുന്നു എന്നു പറയുന്നത് എത്ര ശരിയാണല്ലേ ? ഇനി ചെരിപ്പിടാനെന്ന് പറഞ്ഞുപോലും മനുഷ്യര്‍ എഴുന്നേറ്റ് നടക്കാന്‍ മടിക്കും!
https://www.facebook.com/Malayalivartha