പരിക്കേറ്റ കിടാവിനൊപ്പം ആശുപത്രിയിലേക്ക് പായുന്ന അമ്മപ്പശു; ഹൃദയസ്പര്‍ശിയായ വീഡിയോ വൈറലാകുന്നു
കാക്കക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്നു പറയുമ്പോള്‍ അമ്മയുടെ ഹൃദയമാണ് വെളിവാകുന്നത്. കറുത്ത് സൗന്ദര്യമില്ലാത്തതെന്ന് മറ്റുള്ളവര്‍ക്കു തോന്നുന്ന കാക്കക്കുഞ്ഞിന് എന്തെങ്കിലും അപകടം സംഭവിച്ചാല്‍ കാണാന്‍ കൊള്ളില്ലാത്ത അതങ്ങ് ചത്തുപോകട്ടെ എന്ന് തള്ളക്കാക്ക ഒരിക്കലും വിചാരിക്കില്ല. മറ്റെല്ലാ ജന്തുജീവജാലങ്ങള്‍ക്കുമെന്നപോലെ കാക്കക്കും തന്റെ കുഞ്ഞ് വിലപ്പെട്ടതാണ്. അതുകൊണ്ടാണല്ലോ അമ്മ മനസ്സ് തങ്കമനസ്സ് എന്നുപറയുന്നത്.
കുഞ്ഞുങ്ങളുടെ ഏതൊരു കാര്യത്തിലും അമ്മമാരുടെ കരുതലും മറ്റാരേക്കാളും കൂടുതലുമായിരിക്കും. ഇത് ആവര്‍ത്തിച്ചു തെളിയിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരിക്കുന്നത്. പരിക്കേറ്റ തന്റെ കിടാവിനെയും കൊണ്ടുപോകുന്ന ലോറിക്കു പിന്നാലെ പോകുന്ന ഈ അമ്മപ്പശുവിന്റെ ദൃശ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.
ഉത്തരകര്‍ണാടകയിലെ ഹവേരിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇത്. ജനുവരി 25-നാണ് ജയപ്രകാശ് നാരായണ്‍ ചൗക്കിലൂടെ ചികിത്സയ്ക്കായി ലോറിയില്‍ കൊണ്ടുപോയ കിടാവിന്റെ പിന്നാലെ അമ്മപ്പശു പോകുന്നതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ചത്. രണ്ടര മാസം പ്രായമുള്ള കിടാവിന് മുറിവും അതിനെ തുടര്‍ന്ന് ടെറ്റനസ് ബാധയും ഉണ്ടായതു മൂലമാണ് കിടാവിനെ മൃഗാശുപത്രിയില്‍ കൊണ്ടുപോകാന്‍ ഉടമസ്ഥന്‍ തീരുമാനിച്ചത്.
എന്‍ഡി ടിവിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. മൂന്നുദിവസത്തെ ചികിത്സയ്ക്കു ശേഷം ജനുവരി 28-ന് ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായും കിടാവ് ആരോഗ്യനില വീണ്ടെടുത്തതായും ഹവേരി മൃഗാശുപത്രിയിലെ ഡോക്ടര്‍ എച്ച് ഡി സുന്നാകി പറഞ്ഞു.
https://www.facebook.com/Malayalivartha