ലോകത്തെ ഏറ്റവും അപകടകരമായ ജോലി !
ഏഴായിരം അടി ഉയരം. അവിടെ നിന്ന് താഴേക്ക് നോക്കിയാലേ തല കറങ്ങും. ഇവിടെ നിന്നുകൊണ്ട് ജീവന്‍ പണയം വെച്ച് ജോലി ചെയ്യുന്നവരെ കുറിച്ച് ചിന്തിച്ചുനോക്കൂ. ലോകത്തെ ഏറ്റവും അപകടകരമായ ജോലി ഇതാണോ എന്നാണ് ഇനി അറിയേണ്ടത്.
7000 അടി മുകളിലുള്ള മരം കൊണ്ടുള്ള പാലം. പാലത്തിന് വെറും 11 ഇഞ്ച് വീതി മാത്രം. ഇവിടെ വീണുകിടക്കുന്ന മഞ്ഞ് തുടച്ചു നീക്കുകയാണ് ഇവരുടെ ജോലി.
ഏകദേശം 700 വര്‍ഷം പഴക്കമുണ്ട് ഈ നടപ്പാതയ്ക്ക്. കയറുപയോഗിച്ച് മുകളിലൂടെ പോകുന്ന കയറില്‍ കെട്ടിത്തൂങ്ങി കിടന്നാണ് ഇവരുടെ വൃത്തിയാക്കല്‍. പെട്ടന്നൊന്നും ഇളകിപ്പോകുന്നതല്ല ഈ മഞ്ഞ്. അതിനാല്‍ ശക്തിയുപയോഗിച്ച് ഇവ ആദ്യം പൊട്ടിച്ചുകളയണം. പിന്നീട് മുഴുവന്‍ മഞ്ഞും നീക്കം ചെയ്യണം.
ചൈനയിലെ ഹുഷാന്‍ മലനിരയിലാണ് ഈ നടപ്പാത സ്ഥിതി ചെയ്യുന്നത്. പതിനായിരങ്ങളാണ് വര്‍ഷം തോറും ഇവിടെ സന്ദര്‍ശിക്കാന്‍ എത്തുന്നത്. യുവാന്‍ രാജവംശമാണ് 1200-1300 കാലഘട്ടങ്ങളിലായി ഈ നടപ്പാത നിര്‍മ്മിച്ചത്.
https://www.facebook.com/Malayalivartha