സിംഹക്കൂട്ടം ആനക്കുട്ടിയെ വേട്ടയാടുന്നത് കണ്ടെത്തിയ കാട്ടുപോത്തുകള്‍ അവയെ നാലു പാടും ചിതറിച്ചു : വീഡിയോ
ആനക്കുട്ടിയെ വേട്ടയാടിയ സിംഹക്കൂട്ടത്തെ കാട്ടുപോത്തുകള്‍ നാലുപാടും ചിതറിച്ചു. വേട്ടയാടി ആനക്കുട്ടിയെ പിടിച്ചതിനു ശേഷം കൊന്നു തിന്നാന്‍ ശ്രമിക്കുന്നതിനിടെയാണ് ഒരു കാട്ടുപോത്ത് അവിടേയ്ക്ക് എത്തിയത്. കാട്ടുപോത്ത് എത്തിയതോടെ ഒരു സിംഹം പതിയെ പിന്‍വലിഞ്ഞു. ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലാണ് സംഭവം.
കാട്ടുപോത്തിന്റെ വരവോടെ ജാഗരൂകരായ സിംഹക്കൂട്ടത്തിലേയ്ക്ക് കൂടുതല്‍ കാട്ടുപോത്തുകള്‍ എത്തിയതോടെ പ്രാണവേദനയില്‍ കൈകാലുകള്‍ ഉയര്‍ത്തിക്കിടന്ന ആനക്കുട്ടിയെ വിട്ട്, സിംഹങ്ങള്‍ നാലുപാടും ചിതറി. സിംഹങ്ങളെ കാട്ടുപോത്തുകള്‍ ചിതറിയോടിച്ചതോടെ ആനക്കുട്ടി എഴുന്നേറ്റ് ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ആനക്കുട്ടി തടാകത്തിനടുത്ത് നിന്നിരുന്ന ആനക്കൂട്ടത്തിനരികിലേയ്ക്ക് സുരക്ഷിതമായി എത്തിയെന്നും സഞ്ചാരികള്‍ വ്യക്തമാക്കി.
ആനക്കുട്ടിയുടെ നിറവും, വലിപ്പവും കണ്ട് കൂട്ടത്തിലൊരാളാണെന്ന് തെറ്റിദ്ധരിച്ചതു കൊണ്ടാകാം കാട്ടുപോത്തുക്കളുടെ കൂട്ടം കുട്ടി ആനയെ രക്ഷപ്പെടുത്തിയതെന്നാണ് നിഗമനം. മറ്റു ജീവികളെ അപകടങ്ങളില്‍ നിന്ന് കാട്ടുപോത്തുകള്‍ രക്ഷപ്പെടുത്തുന്നത് അത്ര സാധാരണമല്ല.
https://www.facebook.com/Malayalivartha