വളര്‍ത്തു മയിലിനേയും കൊണ്ട് വിമാനത്തില്‍ യാത്രയ്ക്ക് എത്തിയ യാത്രക്കാരിയെ യുണൈറ്റഡ് എയര്‍ലൈന്‍സ് തടഞ്ഞു
വിമാനത്തില്‍ യാത്ര ചെയ്യാനെത്തിയ മയിലിന്റെ യാത്ര യുണൈറ്റഡ് എയര്‍ലൈന്‍സ് തടഞ്ഞു. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ജെറ്റ് സെറ്റില്‍ യാത്ര ചെയ്യാന്‍ ഒരു യാത്രക്കാരി എത്തിയത് തന്റെ വളര്‍ത്തു മയിലിനേയും കൊണ്ടായിരുന്നു. വലിയ പക്ഷിയായ തന്റെ വളര്‍ത്തു മയിലിനെ എയര്‍ക്രാഫ്റ്റിനുള്ളില്‍ കയറ്റുമെന്ന പ്രതീക്ഷയോടെയാണ് യാത്രക്കാരി എത്തിയത്.
കുറച്ചു നാളുകള്‍ക്ക് മുമ്പ് ന്യൂയോര്‍ക്കില്‍ നിന്ന് ഒരു എഴുത്തുകാരന്‍ കുറേ മൃഗങ്ങളുമായി വിമാനത്താവളത്തിലെത്തുകയും വിമാനത്തില്‍ കയറ്റാന്‍ അനുവദിക്കണമെന്ന് ആവശ്യമുയര്‍ത്തുകയും ചെയ്തിരുന്നു. എന്നാല്‍ സുരക്ഷാപ്രശ്‌നം പരിഗണിച്ച് അധികൃതര്‍ മൃഗങ്ങളെ യാത്ര ചെയ്യാന്‍ അനുവദിച്ചില്ല. സമാന സാഹചര്യത്തില്‍ തന്നെയാണ് മയിന്റെയും യാത്രക്കാരിയുടെയും യാത്ര അധികൃതര്‍ തടഞ്ഞത്.
നിരവധി നിര്‍ദേശങ്ങള്‍ മയിലിന്റെ കാര്യത്തില്‍ യാത്രക്കാരിക്ക് വിശദീകരിക്കാന്‍ കഴിയാതെ വന്നതോടെയാണ് യാത്ര നിഷേധിച്ചതെന്ന് എയര്‍ലൈന്‍സ് വ്യക്തമാക്കുന്നു. ഭാരവും,സൈസും സംബന്ധിച്ചുള്ള രേഖകള്‍ ഒന്നും തെളിയിക്കാന്‍ കഴിയാതെ വരുകയായിരുന്നു. മാത്രമല്ല, യാത്ര ചെയ്യുന്ന അവസാന 48 മണിക്കൂറിനുള്ളില്‍ മെഡിക്കല്‍ രംഗത്ത് നിന്ന് വ്യക്തമായ, ആവശ്യമായ രേഖകള്‍ ലഭ്യമാകണമെന്നും, യാത്രയ്‌ക്കൊപ്പമുള്ള മൃഗത്തിന്റെ കാര്യത്തിലും വിശദീകരണം ആവശ്യമാണെന്നും വിമാന അധികൃതര്‍ വ്യക്തമാക്കുന്നു.
ന്യൂവാര്‍ക്ക് ലിബേര്‍ട്ടി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് പക്ഷിയേയും കൊണ്ട് യാത്ര ചെയ്യാന്‍ യാത്രക്കാരി എത്തിയത്. പക്ഷിയേയും കൊണ്ട് എത്തുന്ന വീഡിയോയും വിവരങ്ങളും അധികൃതര്‍ തന്നെയാണ് പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha