വരന് കല്യാണത്തിന് എത്തിയത് പട്ടാള യൂണിഫോമില്‍!
കല്യാണവേദിയിലേക്ക് സ്യൂട്ടും കോട്ടുമിട്ട വരനെ പ്രതീക്ഷിച്ചിരുന്നവര്‍ ഒരു നിമിഷം അമ്പരന്നു, കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നത് ആര്‍മി ക്യാപ്റ്റന്റെ വേഷമിട്ട ഒരാള്‍. വിശ്വാസം വരാതെ പലരും ഒന്നുകൂടി സൂക്ഷിച്ചു നോക്കി. ഇന്നലെ ചങ്ങനാശേരിയില്‍ നടന്ന വിവാഹച്ചടങ്ങിലാണ് മിലിട്ടറിയില്‍ ക്യാപ്റ്റനായ വരന് ക്യാപ്റ്റനായിത്തന്നെ മിന്നു ചാര്‍ത്താന്‍ എത്തിയത്.
തെങ്ങണ നന്തികാട് റിട്ടയേര്‍ഡ് കേണല്‍ ജോണ്‍ സിറിയക്-ഡെയ്സി ദമ്പതികളുടെ മകന് ആര്‍മി വെസ്റ്റേണ്‍ സെക്ടര്‍ എന്‍ജിനിയര്‍ ക്യാപ്റ്റന്‍ മൈക്കിള്‍ സിറിയക് ജോണാണ് പട്ടാള വേഷത്തില്‍ വിവാഹിതനായത്.
എറണാകുളം എലന്തിക്കര മാളിയേക്കല്‍ എം.വി.തോമസ്-പ്രിന്‍സി ദമ്പതികളുടെ മകള്‍ ഡോ. തെരേസാ ലില്ലി തോമസാണ് വധു. വെരൂര്‍ സെന്റ് ജോസഫ്സ് പള്ളിയിലായിരുന്നു വിവാഹം. ഫാ.വര്‍ഗീസ് കോച്ചേരി വിവാഹം ആശീര് വദിച്ചു. ഫാ.ജോര്‍ജ് മാന്തുരുത്തിലും ഇതര ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്കി.
https://www.facebook.com/Malayalivartha