വാഹനങ്ങളുടെ മൈലേജ് കൂട്ടാനുള്ള സാങ്കേതിക വിദ്യയ്ക്കു യുഎസില്‍ നിന്ന് പേറ്റന്റ് നേടിയത് പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള മലയാളി യുവാവ്
പ്ലസ് ടു വിദ്യാഭ്യാസം മാത്രമുള്ള മലയാളിയുവാവിന് വാഹനങ്ങളുടെ മൈലേജ് കൂട്ടാനുള്ള സാങ്കേതിക വിദ്യയ്ക്കു യുഎസില്‍നിന്നു പേറ്റന്റ്. അയ്യന്തോള്‍ സിവില്‍ ലെയിന്‍ പുലിക്കോട്ടില്‍ ചിമ്മന്‍വീട്ടില്‍ ഗെബിന്‍ മാക്‌സിയാണ് (22) ഇലക്ട്രിക് എന്‍ജിനുകള്‍ പ്രത്യേകരീതിയില്‍ കൂട്ടിച്ചേര്‍ത്തുള്ള ഹൈബ്രിഡ് ആട്ടോമൊബൈല്‍ ടെക്‌നോളജിയുടെ സഹായത്തോടെ മൈലേജ് കൂട്ടാന്‍ യുഎസില്‍ ഗവേഷണം നടത്തുന്നത്.
ആഗോള ടാക്‌സി ശൃംഖലയായ ഊബറിനു പണമിറക്കിയവരിലൊരാളായ ഡേവിഡ് കോഹന്റെ 'ടെക്സ്റ്റാര്‍സ്' കമ്പനി ഗെബിന്റെ ഗവേഷണത്തിനു ഫണ്ട് നല്‍കിയിട്ടുണ്ട്. ഗെബിന്‍ ചെന്നൈ വെറ്റ്‌സ് വിദ്യാശ്രം സ്‌കൂളില്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോഴാണ് 'ഇന്റഗ്രേറ്റ് ലീനിയര്‍ പാരലല്‍ ഹൈബ്രിഡ് എന്‍ജിന്‍' എന്ന ആശയം തോന്നുന്നത്. പിന്നീടു യുഎസിലെ കോളറാഡോയിലെ ബോള്‍ഡറില്‍ നടക്കുന്ന സ്റ്റാര്‍ട്ടപ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തപ്പോള്‍ അവിടെവച്ചു ഡേവിഡ് കോഹനെ കണ്ടുമുട്ടിയതാണു വഴിത്തിരിവായത്. കംപ്യൂട്ടര്‍ സയന്റിസ്റ്റ് ജോണ്‍ ബോള്‍മാനുമായി ചേര്‍ന്നു 'മാഗ്ലെവ് മോട്ടോഴ്‌സ്' രൂപീകരിച്ചു ഗവേഷണം തുടര്‍ന്നു.
രണ്ടു വര്‍ഷത്തെ അധ്വാനംകൊണ്ടു സാങ്കേതികവിദ്യയ്ക്കു പൂര്‍ണരൂപം നല്‍കിയതോടെയാണു പേറ്റന്റ് ലഭിക്കുന്നത്. മൈലേജ് 20 മുതല്‍ 50% വരെ കൂടുന്ന ഈ സാങ്കേതികവിദ്യയില്‍ വാഹന എന്‍ജിന്‍ പുറംതള്ളുന്ന പുക 60% കുറയുമെന്നതും പ്രത്യേകതയാണ്. ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ ഹിന്ദുസ്ഥാന്‍ യൂണിലീവര്‍ മുന്‍ മാനേജര്‍ മാക്‌സി മാത്യുവിന്റെയും ആലിസിന്റെയും മകനാണു ഗെബിന്‍.
https://www.facebook.com/Malayalivartha