ഈ ബിസിനസ്സുകാരന്റെ നാലാമത്തെ കാറും മോഷ്ടിച്ചു!
ഈ ബിസിനസ്സുകാരന്‍ ഏത് കാര്‍ വാങ്ങിയാലും അത് മോഷ്ടിക്കപ്പെട്ടിരിക്കും. കാര്‍ മോഷണം ഡല്‍ഹിയില്‍ വ്യാപകമാണെങ്കിലും ഒരാളുടെ തന്നെ കാറുകള്‍ സ്ഥിരമായി മോഷണം പോകുക എന്നുവച്ചാല്‍ എന്താണ്്്്് ചെയ്യാന്‍ പറ്റുക. ടെക്‌സ്‌റ്റൈല്‍ ബിസിനസ്സുകാരനായ ദീപക് പണ്ഡോയിയാണ് ഈ ഹതഭാഗ്യവാന്‍. മുമ്പ് മൂന്നുതവണ മോഷ്ടിക്കപ്പെട്ടെങ്കിലും മൂന്നു തവണയും കാറുകള്‍ തിരിച്ചുകിട്ടി. പക്ഷേ മോഷ് ടാവിനെ മാത്രം പിടികൂടാന്‍ കഴിഞ്ഞില്ല. റെനോ ഡസ്റ്റര്‍ കാറാണ് നാലാം തവണ മോഷ്ടിക്കപ്പെട്ടത്. ലജ്പത് നഗറിലെ കെ ബ്ലോക്കില്‍ നിന്ന് ഈ ജനുവരി 30-ന് മോഷണം പോയ കാറിനെക്കുറിച്ച് ഇതുവരെയും വിവരമൊന്നുമില്ല.
കാര്‍ മോഷണ പരമ്പര തുടങ്ങിയത് 2014 ഡിസംബര്‍ 16-നാണ്. കാര്‍ പാര്‍ക്ക് ചെയ്തിരുന്നിടത്ത് കാണുന്നില്ല എന്ന് കാര്‍ കഴുകുന്നയാള്‍ രാവിലെ വിളിച്ചു പറഞ്ഞു പോലീസിനെ വിവരം അറിയിച്ചു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പഴയ ഡ്രൈവര്‍ അതാ വിളിക്കുന്നു, ഗ്രേറ്റര്‍ കൈലാഷില്‍ ആളൊഴിഞ്ഞ സ്ഥലത്ത് തന്റെ ഹോണ്ട സിറ്റി കാര്‍ ഉപേക്ഷിച്ച നിലയില്‍. എങ്ങനെ അവിടെ എത്തിയെന്ന് അറിയില്ലെങ്കിലും കാര്‍ തിരിച്ചുകിട്ടിയതില്‍ സന്തോഷമായി. നാല് മാസമേ ആ ആശ്വാസം നീണ്ടുള്ളൂ ഏപ്രില്‍ 10-ന് വീണ്ടും പാണ്ഡോയിയുടെ മറ്റൊരു ഹോണ്ട സിറ്റി പാര്‍ക്കിങ് സ്ഥലത്ത് നിന്ന് മോഷണം പോയി.
10 ദിവസം കഴിഞ്ഞപ്പോള്‍ പീരഗാര്‍ഹി പോലീസ് സ്‌റ്റേഷന് പുറത്ത് കാര്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. ചെറിയ അപകടത്തെ തുടര്‍ന്ന് മോഷ്ടാക്കള്‍ കാര്‍ ഉപേക്ഷിക്കുകയായിരുന്നു. 2016 ഫെബ്രുവരി എട്ടിന് വീണ്ടും മോഷണം. ഇത്തവണ കുറേദിവസം കാത്തിട്ടും കാറിനെക്കുറിച്ച് വിവരമില്ല. ഒടുവില്‍ ഇന്‍ഷുറന്‍സിന് ക്ലെയിം ചെയ്യാന്‍ തീരുമാനിച്ച ഘട്ടത്തില്‍ 90 ദിവസം കഴിഞ്ഞപ്പോള്‍ ബദര്‍പുര്‍ പോലീസ് സ്‌റ്റേഷനില്‍ നിന്ന് വിളിവരുന്നു. കാര്‍ കണ്ടെത്തിയിരിക്കുന്നു. അന്വേഷിച്ചപ്പോള്‍ ഒരു കുറ്റകൃത്യത്തിനായി അടിച്ചുമാറ്റിയതാണെന്ന് വ്യക്തമായി.
ഈ വര്‍ഷം ജനുവരി 30-ന് കാര്‍ പാര്‍ക്ക് ചെയ്ത് ജിമ്മിലേക്ക് പോയതാണ്. റിസപ്ഷനില്‍ കാറിന്റെ താക്കോലും ഏല്‍പിച്ചിരുന്നു. മാന്യമായി വസ്ത്രം ധരിച്ചെത്തിയ മോഷ്ടാവ് റിസപ്ഷനിസ്റ്റിനെ കബളിപ്പിച്ച് താക്കോലെടുത്ത് കാറുമായി മുങ്ങി. സിസിടിവി ദൃശ്യത്തില്‍ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞതിനാല്‍ ഇത്തവണയും കാര്‍ തിരിച്ചുകിട്ടുമെന്ന പ്രതീക്ഷയിലാണ് പാണ്ഡോയി. ഡല്‍ഹിയില്‍ ശരാശരി 105 കാറുകളാണ് ദിവസവും മോഷ്ടിക്കപ്പെടുന്നത്.
https://www.facebook.com/Malayalivartha