ആ ചതിയില്‍ ലോകത്തില്‍ ഒറ്റപ്പെട്ടു പോയ ഗന്നറ്റ് പക്ഷി ലോകത്തോട് വിടപറഞ്ഞു: മരണമടഞ്ഞത് ദ്വീപിലേയ്ക്ക് വശീകരിച്ചു ക്ഷണിച്ച പക്ഷി പ്രതിമയ്ക്കു മുന്നില്‍
ന്യൂഡിലാന്‍ഡിലെ മനാ ദ്വീപില്‍ ഒരു ഗന്നറ്റ് കോളനി വന്യജീവി അധികൃതര്‍ സ്വപ്നം കണ്ടതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഈ സ്വപ്നം സാക്ഷാത്കരിക്കാനായി കോണ്‍ക്രീറ്റുകൊണ്ട് ഗന്നറ്റ് പക്ഷികളുടെ പ്രതിമകള്‍ അവര്‍ ദ്വീപില്‍ ഉണ്ടാക്കിവച്ചു. പ്രതിമയോടൊപ്പം ഇണകളെ ആകര്‍ഷിക്കാനായി ഇവയുടെ ശബ്ദവും പ്രക്ഷേപണം ചെയ്തിരുന്നു. ഇതിലൂടെ മറ്റു പക്ഷികളെ ആകര്‍ഷിച്ച് കൂടുതല്‍ പക്ഷികള്‍ ഈ ദ്വീപിലേയ്ക്ക് ചേക്കേറുമെന്നായിരുന്നു ഇവരുടെ പ്രതീക്ഷ.
ഇതു സ്ഥാപിച്ചതിനു പിന്നാലെ പ്രതിമയുടെ വശീകരണത്തില്‍ അകപ്പെട്ട് നൈഗല്‍ ദ്വീപില്‍ എത്തിപ്പെടുകയായിരുന്നു. അഞ്ചു വര്‍ഷങ്ങള്‍ക്കു മുമ്പാണ് നൈഗല്‍ മനാ ദ്വീപിലേയ്ക്ക് എത്തിയത്. അതായത് 40 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒരു ഗന്നറ്റ് പക്ഷി മനാ ദ്വീപിലേയ്ക്ക് എത്തുന്നത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ നൈഗലിന്റെ പുറകേ മറ്റു സുഹൃത്തുക്കളോ, സംഘങ്ങളോ ഒന്നും എത്തിപ്പെട്ടില്ല.
ഇണയില്ലാതെ തിരിച്ച് സ്‌നേഹം പങ്കുവെയ്ക്കാന്‍ അവന്‍ തയാറാകാതെ അവനുവേണ്ടി തന്നെ നൈഗല്‍ ജീവിച്ചു. ഒടുവില്‍ അവന്റെ മടിത്തട്ടിനു സമീപം തന്നെ നൈഗല്‍ മരിച്ചു വീഴുകയും ചെയ്തു. സ്‌നേഹം പങ്കുവെയ്ക്കാന്‍ ആരുമില്ലാതിരുന്നപ്പോഴൂം മറ്റു പക്ഷിവര്‍ഗ്ഗങ്ങളുമായി ഇണ ചേരാന്‍ പോകാതെ നൈഗല്‍ ഏകാന്തതയില്‍ ജീവിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha