അഞ്ചരക്കാലുമായി ജനിച്ച ആട്ടിന്‍കുട്ടി കൗതുകമുണര്‍ത്തുന്നു
രണ്ടാഴ്ച മുമ്പ് ഇംഗ്ലണ്ടിലെ കൗണ്ടി ദര്‍ഹാമിലെ ലോഡ്ജ് ഹൗസ് ഫാമില്‍ ജനിച്ച ഈ ആട്ടിന്‍കുട്ടി വളരെ ശ്രദ്ധനേടുന്നു. ഈ ആട്ടിന്‍കുട്ടി ജനിച്ചത് അഞ്ചരക്കാലുമായാണ്. അഞ്ച് നീളമുള്ള കാലുകളും, ഒരു പകുതി വളര്‍ന്ന കാലുമായായിരുന്നു ജനിച്ചപ്പോള്‍ ഉണ്ടായിരുന്നത്.
ആട്ടിന്‍കുട്ടിയുടെ ഉടമസ്ഥ അതിന് പേരുമിട്ടു ഹോപ്പ് (പ്രതീക്ഷ). ഇതിനെ വളര്‍ത്തുമൃഗമാക്കാന്‍ ഒരുങ്ങുകയാണ് ഇവരിപ്പോള്‍. ഹോപ്പിന് പാലു നല്‍കുന്നതും, പരിചരിക്കുന്നതുമെല്ലാം ഇവരാണ്.
പത്ത്ലക്ഷത്തിലൊരു ആടാണ് അഞ്ച് കാലുമായി യു.കെയില്‍ ജനിക്കാറ്. ഇത്തരത്തില്‍ ജനിക്കുന്ന മൃഗങ്ങള്‍ അധികകാലം ജീവിക്കാറില്ല. ഹോപ്പിന് സര്‍ജറിയുടെ ആവശ്യമില്ലെന്നും ഡോക്ടര്‍മാര്‍ പറയുന്നു.
ഈ അഞ്ച് കാലുകള്‍ ഹോപ്പിന് ഒരു തടസമേയല്ല തന്റെ പുതിയ വീടിന് ചുറ്റും ഓടിക്കളിക്കാന്‍. എന്തായാലും ഹോപ്പ് ഇപ്പോള്‍ ഹാപ്പിയാണ് ആരോഗ്യവതിയുമാണ്.
https://www.facebook.com/Malayalivartha