ഫോര്‍മുല വണില്‍ ഇനി ഗ്ലാമര്‍ മോഡലുകള്‍ക്കു പകരം ഗ്രിഡ് കിഡ്‌സ്
റേസിംഗ് ട്രാക്കിലെ ഗ്ലാമര്‍ പോരാട്ടമായ ഫോര്‍മുല വണില്‍ നിന്ന് ഗ്ലാമര്‍ മോഡലുകളെ പുറന്തള്ളുന്നു. ഫോര്‍മുല വണിന്റെ ആകര്‍ഷകമായിരുന്ന ഗ്രിഡ് ഗേള്‍സിനെ ഒഴിവാക്കാന്‍ സംഘാടകര്‍ തീരുമാനിച്ചു.
ഇനിമുതല്‍ മത്സരാര്‍ത്ഥികള്‍ക്കൊപ്പം വേദി പങ്കിടുന്നത് ഗ്രിഡ് കിഡ്‌സ് എന്നറിയപ്പെടുന്ന ജൂനിയര്‍ താരങ്ങളോ യുവ ഡ്രൈവര്‍മാരോ ആയിരിക്കും. ട്രാക്കിനെ ആകര്‍ഷകമാക്കാന്‍ മത്സരത്തിന് മുമ്പും ശേഷവും താരങ്ങള്‍ക്കൊപ്പം അണിനിരക്കുന്ന വനിതാ മോഡലുകളെയാണ് ഗ്രിഡ് ഗേള്‍സ് എന്ന് വിളിക്കുന്നത്.
ജൂനിയര്‍ മത്സരാര്‍ത്ഥികള്‍ക്ക് സൂപ്പര്‍ ഡ്രൈവര്‍മാര്‍ക്കൊപ്പം വേദി പങ്കിടാന്‍ അവസരം ലഭിക്കുന്നതിനാലാണ് ഗ്രിഡ് ഗേള്‍സിനെ ഒഴിവാക്കുന്നതെന്ന് ഫോര്‍മുല വണ്‍ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ സീന്‍ ബ്രാറ്റ്ചസ് വ്യക്തമാക്കി.
റേസിംഗ് ട്രാക്കിലെ രാജാക്കന്‍മാര്‍ക്കൊപ്പമുള്ള അനുഭവം ഗ്രാന്‍ഡ് പ്രിക്‌സ് റേസുകള്‍ക്ക് തയ്യാറെടുക്കുന്ന ജൂനിയര്‍ താരങ്ങള്‍ക്ക് പ്രചോദനമാകും. റേസിംഗ് ട്രാക്കിലെ അടുത്ത തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും സീന്‍ ബ്രാറ്റ്ചസ് പറഞ്ഞു.
https://www.facebook.com/Malayalivartha