വഴിയില്‍ പരിക്കേറ്റ് കിടന്ന പക്ഷിയെ വീണ്ടെടുത്ത്, അതിന്റെ അക്രമം സഹിച്ച് താമസസ്ഥലത്ത് എത്തിച്ചെങ്കിലും സംഗതി ട്രാജഡിയായി: വീഡിയോ വൈറല്‍
പരിക്കേറ്റ് വഴിയില്‍ കിടന്ന കടല്‍കാക്കയെ ശുശ്രൂഷിക്കുവാന്‍ വീട്ടിലേക്കു കൊണ്ടു പോകുകയായിരുന്നു ന്യൂസിലാന്‍ഡിലെ വാകാട്ടൈന്‍ സ്വദേശിയായ റോബര്‍ട്ട് താഹു. അതിനിടെ, തന്റെ കൈയ്യില്‍ ഒരു സീഗള്‍ എത്തിയിട്ടുണ്ടെന്നും അതെങ്ങനെ തന്റെ കൈയ്യിലെത്തി എന്നും നാട്ടുകാരോട് പറഞ്ഞേക്കാം എന്നു കരുതി അദ്ദേഹം ഫേസ്ബുക്ക് ലൈവില്‍ വന്നു.
സമീപത്തുള്ള ഒരു ക്വാറിയിലെ ജീവനക്കാരനാണ് റോബര്‍ട്ട്. ജോലി കഴിഞ്ഞ് സ്വന്തം വാഹനത്തില്‍ താമസസ്ഥലത്തേക്കുള്ള യാത്രയില്‍ റോഡിനു സമീപം പരിക്കേറ്റ് കടല്‍കാക്ക കിടക്കുന്നത് ശദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ വാഹനം നിര്‍ത്തിയ അദ്ദേഹം ഒരു തുണിയില്‍ പൊതിഞ്ഞ് കടല്‍കാക്കയെ എടുക്കുകയായിരുന്നു. തുടര്‍ന്ന് വാഹനത്തില്‍ കയറിയ അദ്ദേഹം തനിക്കുണ്ടായ അനുഭവം സുഹൃത്തുക്കളുമായി പങ്കുവെയ്ക്കാന്‍ ഫേസ്ബുക്കില്‍ ലൈവ് വരുവാന്‍ തീരുമാനിച്ചു.
എന്നാല്‍ അദ്ദേഹം ഫോണില്‍ നോക്കി സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ കൈയിലിരുന്ന പക്ഷി ചുണ്ടുകള്‍ ഉപയോഗിച്ച് അദ്ദേഹത്തിന്റെ മുഖത്ത് കൊത്തുകയായിരുന്നു. ആ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയായില്‍ വൈറലായത്.
താമസസ്ഥലത്ത് എത്തിയ അദ്ദേഹം അതിന് ഭക്ഷണം നല്‍കിയതിനു ശേഷം രാത്രിയില്‍ കടല്‍കാക്കയുടെ ശരീരത്ത് തുണിയിട്ട് മൂടിയാണ് മടങ്ങിയത്. എന്നാല്‍ പിറ്റേദിവസം രാവിലെ വന്ന് നോക്കിയപ്പോള്‍ ഈ കടല്‍കാക്ക ചത്തിരുന്നുവെന്ന് റോബര്‍ട്ട് മാധ്യമങ്ങളോട് പറഞ്ഞു. പരിക്കേറ്റ് മരണത്തെ മുഖാമുഖം കണ്ട പക്ഷിയെ താന്‍ രക്ഷിച്ചുവെങ്കിലും അതിനെ ജീവിതത്തിലേക്കു മടക്കി കൊണ്ടുവരാന്‍ തനിക്കായില്ലല്ലോ എന്ന വിഷമത്തിലാണ് റോബര്‍ട്ട്.
https://www.facebook.com/Malayalivartha