അറുപത് കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന കാറില്‍ നിന്നും യുവതി ചാടുന്നതിന്റെ വീഡിയോ
തായ് വാനിലെ തായ്നാനിലെ ഒരു ഹൈവേയുടെ ഒരു വശത്തു കൂടി കാര്‍ സഞ്ചരിക്കുന്നതാണ് ദൃശ്യങ്ങളില്‍ ആദ്യം കാണുന്നത്.
അല്‍പ്പ സമയത്തിനു ശേഷം കാറിന്റെ പിന്‍വശത്തെ ഡോര്‍ തുറക്കുന്നതായും ഉടന്‍ തന്നെ ഡ്രൈവര്‍ കാര്‍ റോഡില്‍ നിന്നും മറുവശത്തേക്ക് മാറ്റി സമീപത്തെ മണല്‍ പരപ്പിലേക്കു കയറ്റി. പെട്ടന്ന് തന്നെ ഒരു യുവതി കാറില്‍ നിന്നും പുറത്തേക്കു ചാടുകയുമായിരുന്നു.
കാര്‍ റോഡിലൂടെ പൊയ്ക്കൊണ്ടിരിക്കുമ്പോള്‍ യുവതി ചാടിയിരുന്നെങ്കില്‍ പുറകെ വരുന്ന വാഹനം ഈ യുവതിയെ ഇടിച്ചു തെറുപ്പിക്കുമായിരുന്നു.
കാര്‍ ഓടിച്ചിരുന്നത് യുവതിയുടെ പുരുഷ സുഹൃത്തായിരുന്നു. ഇരുവരും തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിന്റെ അവസാനമാണ് യുവതി കാറില്‍ നിന്നും പുറത്തേക്കു ചാടിയതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അപകടത്തില്‍ യുവതിക്ക് നിസാര പരിക്കുപറ്റിയിട്ടുണ്ട്. പുറകെ വന്ന കാറിലെ ഡാഷ്കാമിലാണ് അപകടത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
https://www.facebook.com/Malayalivartha