കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു; പക്ഷേ പരസ്യബോര്‍ഡ് രക്ഷിച്ചു, ദൃശ്യങ്ങള്‍ കാണാം
റാംജി റാവു സ്പീക്കിംഗ് എന്ന പ്രശസ്ത ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നു മാന്നാര്‍ മത്തായി സ്പീക്കിംഗ് എന്ന ചിത്രം. പ്രസ്തുത ചിത്രത്തിന്റെ ക്ലൈമാക്‌സില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണ വില്ലനെ താഴെ തെരഞ്ഞുനടക്കുന്ന മനോഹരമായ ഒരു രംഗമുണ്ട്. എന്നാലും മുകളില്‍ നിന്നു വീണ അവന്‍ താഴെ എത്താതെ എവിടെപ്പോയി എന്നന്വേഷിച്ചു നടക്കുന്ന രംഗത്തിന്റെ സസ്‌പെന്‍സ് വെളിവാക്കുന്ന രംഗം എല്ലാവരിലും ചിരിയുണര്‍ത്തിയിരുന്നു.
ഏറെക്കുറെ അതേ അവസ്ഥയിലായിരുന്നു ചൈനയിലെ അന്‍ഹുയി പ്രവശ്യയിലെ അന്‍ക്വിംഗ് സിറ്റിയിലുള്ള തൈഹു കൗണ്ടിയിലെ ഒരു കെട്ടിടത്തിന്റെ മുകളില്‍ നിന്നും താഴേക്കു വീണ ഒരു വയോധികന്റേത്. ബാല്‍ക്കണിയില്‍ നില്‍ക്കുകയായിരുന്ന ഈ എണ്‍പത്തിയാറ് വയസുകാരന്‍ കാല്‍ വഴുതി താഴേയ്ക്ക് വീണെങ്കിലും നിലത്തെത്തിയില്ല. ആയുസ്സിന്റെ വലിപ്പം കൊണ്ട് താഴെ സ്ഥാപിച്ച ഒരു പരസ്യബോര്‍ഡില്‍ അദ്ദേഹം കുടുങ്ങി!
സംഭവം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ശരീരത്തില്‍ കയര്‍ കെട്ടി വലിച്ച് പൊക്കിയാണ് അദ്ദേഹത്തെ രക്ഷിച്ചത്. സമീപം നിന്നവര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാകുകയാണ്.
ഇതിനു മുമ്പ് ചൈനയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ കുടുങ്ങിയ ഒരു കുട്ടിയെ ഒരാള്‍ ജീവന്‍ പണയപ്പെടുത്തി രക്ഷപെടുത്തിയതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലായിരുന്നു.
https://www.facebook.com/Malayalivartha