എടിഎം മോഷണം നടത്താന്‍ സൂപ്പര്‍ മാര്‍ക്കറ്റിലേക്ക് വാഹനം ഇടിച്ചു കയറ്റി ; വീഡിയോ വൈറല്‍
സൂപ്പര്‍മാര്‍ക്കറ്റിലേക്ക് വാഹനം ഇടിച്ചു കയറ്റി ഇതിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന എടിഎം മെഷിനിലെ പണപ്പെട്ടി മോഷ്ടാക്കള്‍ കടത്തിക്കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറലാകുന്നു. ഇംഗ്ലണ്ടിലെ ചാറ്ററിസ് ടൗണില്‍ പ്രവര്‍ത്തിക്കുന്ന അല്‍ദി സൂപ്പര്‍മാര്‍ക്കറ്റിലാണ് സംഭവം.
മോഷ്ടിച്ചെടുത്ത ലാന്‍ഡ് റോവര്‍ വാഹനം ഉപയോഗിച്ചാണ് ഇവര്‍ സൂപ്പര്‍മാര്‍ക്കറ്റിന്റെ വാതില്‍ തകര്‍ത്തതെന്നാണ് പോലീസുദ്യോഗസ്ഥര്‍ പറയുന്നത്. വാഹനത്തിന്റെ പിന്‍വശം ഉപയോഗിച്ച് അമിതവേഗത്തില്‍ എത്തി രണ്ടു പ്രവശ്യം ഇടിച്ചാണ് സൂപ്പര്‍മാര്‍ക്കറ്റിന്റെ വാതില്‍ മോഷ്ടാക്കള്‍ തകര്‍ത്തത്.
തുടര്‍ന്ന് വാതിലിനു സമീപം സ്ഥാപിച്ചിരിക്കുന്ന എടിഎം മെഷിനിലെ പണം സൂക്ഷിച്ചിരിക്കുന്ന പെട്ടി മുറിച്ചെടുത്ത് ഒരു കയറില്‍ വാഹനവുമായി ബന്ധിപ്പിച്ച് വലിച്ചു കൊണ്ടാണ് പുറത്തേക്കു പോകുന്നത്.
ഈ പെട്ടിക്കുള്ളില്‍ എത്രമാത്രം പണമുണ്ടായിരുന്നു എന്നുള്ളത് അവ്യക്തമാണ്. സൂപ്പര്‍ മാര്‍ക്കറ്റിനുള്ളില്‍ സ്ഥാപിച്ചിരിക്കുന്ന സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ക്രേംബ്രിഡ്ജ്ഷയര് പോലീസാണ് പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha