ചാടിനടന്ന മരച്ചില്ലയൊടിഞ്ഞ് കുരങ്ങന്‍ വീണത് വൈദ്യുതി കമ്പിയിലേക്ക്!
മരച്ചില്ലയൊടിഞ്ഞ് വൈദ്യുതിക്കമ്പിയില്‍ വീണ കുരങ്ങന്‍ മണിക്കൂറുകളോളം അവിടെ കുരുങ്ങി കിടന്നു. പൊള്ളലേറ്റെങ്കിലും പെട്ടെന്ന് വൈദ്യുതി പോയതിനാല്‍ ജീവന്‍ പോയില്ല. ഇതിനെ രക്ഷപ്പെടുത്താനായി നാട്ടുകാര്‍ വനപാലകരെയും അഗ്‌നിരക്ഷാസേനയെയും വിളിച്ചുവരുത്തി. ഇതിനിടെ കുരങ്ങ് രക്ഷപ്പെട്ട് മരത്തിലേക്ക് കയറി.
ബുധനാഴ്ച വൈകിട്ട് മൂന്നുമണിയോടെ മോതിരവയല്‍ പുള്ളോലിപടിയിലാണ് സംഭവം. പ്ലാവില്‍ ചാടിനടന്ന കുരങ്ങ് ചില്ലയുമൊടിച്ചുകൊണ്ടു വീഴുകയായിരുന്നു. ഇത് 11 കെ.വി.ലൈനില്‍ തട്ടി കിടന്നു. അതില്‍ തങ്ങിയ കുരങ്ങ് കമ്പിയില്‍ പിടിച്ചാണ് കിടന്നത്. അപ്പോള്‍ തന്നെ വനപാലകരെയും പോലീസിനെയും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചതായി പൊതുപ്രവര്‍ത്തകനായ അനില്‍കുമാര്‍ പറഞ്ഞു.
എന്നാല്‍, വൈകിയാണിവര്‍ എത്തിയതെന്ന് പറയുന്നു. വന്നശേഷം എങ്ങനെയെങ്കിലും കുത്തി താഴെയിടാന്‍ പറഞ്ഞതായും നാട്ടുകാര്‍ ആരോപിച്ചു. ഇതിന് നാട്ടുകാര്‍ അനുവദിച്ചില്ല. രാത്രി വൈകിയും കുരങ്ങ് അവശനിലയില്‍ മരത്തില്‍ത്തന്നെ ഇരിക്കുകയാണ്.
https://www.facebook.com/Malayalivartha