ദൃക്‌സാക്ഷിയുടെ ഓര്‍മ്മയില്‍ പതിഞ്ഞ പ്രതിയുടെ മുഖം ഒരു കാര്‍ട്ടൂണ്‍ ചിത്രം പോലെ...! എങ്കിലും ഈ ചിത്രം ഒടുവില്‍ ഒരു അറസ്റ്റ് വാറണ്ടിന് വഴിവെച്ചു
കാര്‍ഷിക ചന്തയില്‍ നിന്ന് പണം തട്ടിയെടുത്ത കള്ളനെ പിടികൂടാന്‍ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത് പെന്‍സില്‍വാനിയ പൊലീസാണ്. വരയ്ക്കാന്‍ പഠിക്കുന്ന ഒരു കൊച്ചു കുട്ടി വരയ്ക്കുന്ന പോലുള്ള ഒരു മുഖമാണ് ദൃക്‌സാക്ഷി വരച്ചു നല്‍കിയത്.
ഒറ്റനോട്ടത്തില്‍ വളരെ നിസാരമായ ഈ ചിത്രം മോഷണത്തിലെ ദൃക്‌സാക്ഷിയാണ് പൊലീസിനെ സഹായിക്കാന്‍ വരച്ച് നല്‍കിയത്. ആദ്യ കാഴ്ചയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രമെന്ന് തോന്നുമെങ്കിലും ഈ ചിത്രം ഒടുവില്‍ ഒരു അറസ്റ്റ് വാറണ്ടിന് വഴിവെച്ചു.
കാര്‍ഷിക ചന്തയില്‍ നിന്ന് ജനുവരി 30-ന് പണവുമായി കടന്നയാളെകുറിച്ച് യാതൊരു സൂചനയും ലഭിക്കാതെ കുഴഞ്ഞപ്പോഴാണ് ദൃക്‌സാക്ഷി ഓര്‍മ്മയില്‍ നിന്ന് ആ ചിത്രം വരച്ചെടുത്തത്.
'തൃകോണാകൃതിയിലുള്ള മുഖവും, വരപോലെ മുടിനാരുകളും, എല്‍ ആകൃതിയില്‍ മൂക്ക്, കുത്തു പോലെ കണ്ണുകള്‍'. എളുപ്പത്തില്‍ പറയാവുന്ന ഈ വിശദാംശങ്ങള്‍ ഉപയോഗിച്ച് വരയ്ക്കാവുന്ന ഒരു നിസ്സാര ചിത്രമായിരുന്നു അയാള്‍ വരച്ചത്. പക്ഷെ ഒരു കാര്‍ട്ടൂണ്‍ ചിത്രത്തില്‍ നിന്ന് പോലും അന്വേഷണത്തിന് വഴി തെളിയുമെന്ന് കാണിച്ചിരിക്കുകയാണ് ഈ മോഷണകേസ്.
ചിത്രവുമായി താന്‍ പണ്ട് നേരിട്ട് കണ്ട ഒരു കുറ്റവാളിയുടെ മുഖവുമായി പൊലീസിന് തോന്നിയ സംശയമാണ് അന്വേഷണത്തിന്റെ ചുരുളഴിച്ചത്. ഈ കാര്‍ട്ടൂണ്‍ ചത്രവുമായി സാമ്യം തോന്നുന്ന എല്ലാ കുറ്റവാളികളുടെയും ചിത്രങ്ങള്‍ ദൃക്‌സാക്ഷിക്ക് കാണിച്ചു കൊടുത്താണ് നൂയെന്‍ എന്ന പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. രണ്ട് മോഷണക്കേസുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. നൂയെന്നിന്റെ അറസ്റ്റ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha