എഴുപത്തെട്ടാം വയസ്സില്‍ നാന്‍സി പെലോസിയുടെ നെടുനീളന്‍ പ്രസംഗം!
എഴുപത്തെട്ടാം വയസ്സില്‍, പ്രസംഗപീഠത്തില്‍ ചരിത്രനേട്ടം. യുഎസ് ജനപ്രതിനിധി സഭയിലെ ഡമോക്രാറ്റ് നേതാവ് നാന്‍സി പെലോസിയാണ് ശ്രദ്ധാകേന്ദ്രമായത്. എട്ടു മണിക്കൂര്‍ ഏഴു മിനിറ്റ് നീണ്ട നെടുനീളന്‍ പ്രസംഗമാണ് നാന്‍സി ചെയ്തത്. യുഎസ് സമയം ബുധനാഴ്ച രാവിലെ 10.04-നു കുടിയേറ്റ വിഷയത്തില്‍ സംസാരിച്ചുതുടങ്ങിയ പെലോസി, മാരത്തണ്‍ പ്രസംഗം അവസാനിപ്പിച്ചത് വെകുന്നേരം 6.11ന് ആയിരുന്നു.
സഭയുടെ തറയില്‍ വിരിച്ചിരുന്ന പരവതാനിയിലെ പൊടിയില്‍നിന്നുള്ള അലര്‍ജിമൂലം അഞ്ചാം മണിക്കൂറില്‍ അല്‍പനേരം ശ്വാസതടസ്സം നേരിട്ടതൊഴിച്ചാല്‍, മൂക്കു ചീറ്റിത്തുടച്ചുകൊണ്ടു പെലോസി പ്രസംഗം മുഴുപ്പിച്ചു. യുഎസ് കോണ്‍ഗ്രസിന്റെ അധോസഭയായ ജനപ്രതിനിധി സഭയില്‍ അംഗങ്ങള്‍ക്ക് ഇഷ്ടമുള്ളത്ര പ്രസംഗിക്കാന്‍ അനുവാദമുള്ള 'ഫിലിബസ്റ്റര്‍' സമ്പ്രദായമാണ്.
ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസമ്മേളനങ്ങളുടെ ചരിത്രത്തിലെ ഏറ്റവും നീണ്ട പ്രസംഗമായിരുന്നു ഇന്ത്യയുടെ പ്രതിരോധമന്ത്രി കൃഷ്ണമേനോന്റേത്. 1957 ജനുവരി 23ന് അഞ്ചുമണിക്കൂറും ജനുവരി 24നു രണ്ടുമണിക്കൂര്‍ 48 മിനിറ്റുമായി ആകെ ഏഴു മണിക്കൂര്‍ 48 മിനിറ്റ് കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടെ നിലപാടു വ്യക്തമാക്കിയുള്ള പ്രസംഗം. പെലോസി 19 മിനിറ്റ് കൂടുതല്‍ പ്രസംഗിച്ചു. 61-ാം വയസ്സിലായിരുന്നു കൃഷ്ണമേനോന്റെ യുഎന്‍ പ്രസംഗം. ഇടയ്ക്ക് അവശനായി ആശുപത്രിയില്‍ പോകേണ്ടിവന്ന അദ്ദേഹം തിരിച്ചെത്തി പ്രസംഗം പൂര്‍ത്തിയാക്കി.
https://www.facebook.com/Malayalivartha