ഈ വാലന്റൈന്‍ ദിനത്തിലും ബൊളിവയുടെ റോമിയോ തവള ഒറ്റയ്ക്കു തന്നെ!
ഈ വര്‍ഷത്തിലെ പ്രണയദിനത്തിലും തന്റെ പ്രിയതമയെയും കാത്ത് ബൊളിവയുടെ റോമിയോ തവള. ലോകത്തിലെ 'ഏകാന്തമായ തവള' എന്ന അറിയപ്പെടുന്ന ബൊളീവിയന്‍ തവളയാണ് പത്ത് വര്‍ഷമായി തനിക്കൊരു ജൂലിയറ്റിനെയും കാത്തിരിക്കുന്നത്.
തന്റെ ഇണയ്ക്കായി റോമിയോ നടത്തുന്ന തിരച്ചിലിനായി മനുഷ്യനും സഹായിച്ചാലേ കാര്യം നടക്കൂ. കാരണം തവളയുടെ ഇണയെ കണ്ടെത്താന്‍ കഴിഞ്ഞല്ലെങ്കില്‍ ബൊളീവിയന്‍ തവളയുടെ വര്‍ഗ്ഗം എന്നേക്കുമായി ഇല്ലാതാകും. റോമിയോ സീഹുന്‍കസ് തവളഇനത്തിലെ അവസാനത്തെ തവളയാണ്.
കൊച്ചബംബ നാച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തിലാണ് റോമിയോ ഇപ്പോള്‍ ഉള്ളത്. മ്യൂസിയത്തില്‍ ഒരുക്കിയിരിക്കുന്ന ടാങ്കില്‍ ഇണയെയും കാത്തിരിക്കുകയാണ് ഓരോ ദിവസവും റോമിയോ.
ഗ്ലോബല്‍ വന്യജീവി സംരക്ഷണ ശാസ്ത്രജ്ഞനായ ആര്‍ട്ടെറോ മുനോസ് പറഞ്ഞത് അവന്റെ പ്രതീക്ഷകളെ ഇല്ലാതാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. റോമിയോയുടെ ഇണക്കായുള്ള പരിശ്രമങ്ങള്‍ തുടരുമെന്നും അവന്റെ ആഗ്രഹം നടത്തിക്കൊടുക്കാന്‍ ഞങ്ങള്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നുമാണ്.
കൂടാതെ റോമിയോയുടെ ഇണയെ കണ്ടെത്താന്‍ ശാസ്ത്രജ്ഞര്‍ ഫണ്ട്കണ്ടെത്തുന്നുണ്ട്. ഈ പണം ഉപയോഗിച്ചു ബൊളീവിയന്‍ അരുവികളിലും നദികളിലും ഇണക്കായി തിരച്ചില്‍ നടത്തുമെന്നും അത് മുതിര്‍ന്ന ഇണയായാലും , തവളക്കുഞ്ഞായാലും ശേഖരിക്കുമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.
സീഹുന്‍കസ് ജല തവളകള്‍ ഏകദേശം 15 വര്‍ഷം ജീവിക്കും. നിലവില്‍ റോമിയോയാണ് ഈ വംശത്തിലെ ഒരാള്‍. ഇണയെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ശാസ്ത്രജ്ഞര്‍ ഈ വംശത്തെ സംരക്ഷിക്കാന്‍ പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടി വരും.
റോമിയോയ്ക്ക് വേണ്ടി വാലന്റൈന്‍സ് ഡേയില്‍ 15,000 ഡോളര്‍ സമാഹരിക്കാനുള്ള ക്യാമ്പയിനിന്റെ ഭാഗമായി അവന്റെ ഒരു പ്രൊഫൈല്‍ വീഡിയോ ശാസ്ത്രജ്ഞര്‍ ഉണ്ടാക്കിയിട്ടുണ്ട്. വ്യത്യസ്തമാര്‍ന്ന നീന്തല്‍ നീക്കങ്ങള്‍ അവതരിപ്പിക്കുന്ന റോമിയോയുടെ വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്.
ബൊളിവിയയിലെ മറ്റ് ഉഭയജീവികളെ പോലെ സീഹുന്‍കസ് തവളകളും വംശനാശ ഭീഷണിയിലാണ്. എല്ലാ പരിശ്രമങ്ങളും പരാജയപ്പെടുകയാണെങ്കില്‍ ക്ലോണിംഗ് പോലുള്ള സംവിധാനത്തിലൂടെ അവന്റെ ഭാവി തലമുറയെ സംരക്ഷിക്കാന്‍ ശ്രമിക്കുമെന്നും ശാസ്ത്രജ്ഞര്‍ വ്യക്തമാക്കുന്നു. തന്റെ പുതിയ വീഡിയോ കണ്ടിട്ടെങ്കിലും തനിക്കായി ആരെങ്കിലും ഒരു ഇണയെ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് റോമിയോ തവള.
https://www.facebook.com/Malayalivartha