ടിബറ്റന്‍ വിരല്‍നൃത്തം പുനരുജ്ജീവിപ്പിക്കുന്നു!
ചൂണ്ടുവിരലും നടുവിരലും നായകനും നായികയും! ചുറ്റിനുമുള്ളവര്‍ താളക്കൊഴുപ്പില്‍ പാടുന്നതോടെ വിരല്‍ നായികയും നായകനും നൃത്തം തുടങ്ങും. കണ്ടുനില്‍ക്കുന്നവരെ ഹരംപിടിപ്പിക്കുന്ന ആഘോഷനൃത്തമാണിത്. പറഞ്ഞുവരുന്നത് ഇന്ത്യക്കാര്‍ക്ക് അത്ര പരിചിതമല്ലാത്ത വിരല്‍ നൃത്തത്തെക്കുറിച്ചാണ്.
ഗോഷുവാങ്ക് എന്നാണ് ഈ നൃത്തരൂപത്തിനു പേര്. ടിബറ്റന്‍ ജനതയുടെ പരമ്പരാഗത വിനോദമാണിത്. ചൂണ്ടുവിരലിലും നടുവിരലിലും ആള്‍ രപങ്ങള്‍ വരച്ചാണ് കലാകാരന്മാര്‍ നൃത്തത്തിനിറങ്ങുന്നത്. പൊതുസ്ഥലത്തുള്ള ഏതെങ്കിലും ഉയര്‍ന്ന ഇരിപ്പിടങ്ങളാണ് വിരല്‍ നൃത്തവേദി. വര്‍ഷങ്ങള്‍ പഴക്കമുള്ള ഈ വിനോദനൃത്തത്തിന് യുനെസ്‌കോ 2015-ല്‍ പൈതൃകപദവി നല്‍കിയിരുന്നു.
എന്നാല്‍, പുതുതലമുറയിലുള്ളവര്‍ക്ക് വിരല്‍നൃത്തം ചെയ്യാന്‍ അറിയാത്തത് ഈ നാടോടി കലാരൂപം അന്യംനിന്നു പോകുമോ എന്ന ആശങ്ക സൃഷ്ടിച്ചിരുന്നു. പക്ഷേ, ഇനി അത്തരത്തിലുള്ള ആശങ്കകളുടെ ആവശ്യമില്ലെന്നാണ് ചൈനീസ് പൈതൃകവിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നത്. സിചുവാന്‍ പ്രവിശ്യയിലുള്ള ഒരു ഗ്രാമത്തില്‍ നിന്ന് വിരല്‍ നൃത്തം അറിയാവുന്ന ഏതാനും ചിലരെ കണ്ടെത്തിയതാണ് അധികൃതരുടെ ആത്മവിശ്വാസത്തിനു കാരണം. ഇവരെ ഉപയോഗിച്ച് വിരല്‍നൃത്ത ക്ലാസുകളും അധികൃതര്‍ ആരംഭിച്ചുകഴിഞ്ഞു.
https://www.facebook.com/Malayalivartha