ഈ ശില്‍പങ്ങള്‍ അതിശയിപ്പിക്കുന്നില്ലേ...? ചിത്രങ്ങള്‍ കാണാം
ഈ ഓരോ സ്റ്റാച്യുകളും കാണുമ്പോള്‍ നാം ആദ്യം ചിന്തിക്കുക ഇവ എങ്ങനെ മറഞ്ഞു വീഴാതെ നിക്കുന്നു എന്നാണ്. ഇവ നിര്‍മിച്ച എഞ്ചിനീയര്‍മാരുടെ വൈദഗ്ധ്യത്തെ നാം നമിച്ചുപോകും എന്നു പറഞ്ഞാലും തെറ്റല്ല. ഇവ ഓരോന്നും സൂചിപ്പിക്കുന്നത് ഗുരുത്വാകര്‍ഷണ തത്വമാണ്
ബാലന്‍സിങ് ആര്‍ട്ട് എന്ന് നമുക്ക് ഇതിനെ വിശേഷിപ്പിക്കാം. തുമ്പിക്കൈ കുത്തി നില്‍ക്കുന്ന ആന തലചെരിഞ്ഞു നില്‍ക്കുന്ന കാറ് ഈ ഓരോ ചിത്രങ്ങളും നമ്മെ അതിശയിപ്പിക്കും.
ഇറ്റാലിയന്‍ ശില്‍പിയായ ലോറന്‍സോ ക്വിന്‍ നിര്‍മ്മിച്ച ഈ ശില്‍പ്പം ചെനയില്‍ ഷാങ്ഹായിയിലെ മ്യൂസിയം ഓഫ് മോഡേണ്‍ ആര്‍ട്ടില്‍ സ്ഥാപിച്ചത് ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ്.
പെറുവില്‍ ജനിച്ച് ഇപ്പോള്‍ ന്യൂയോര്‍ക്കില്‍ കഴിയുന്ന എമില്‍ എല്‍സിമോറ നിര്‍മ്മിച്ചതാണ് ഈ ശില്‍പ്പം. 2014-ല്‍ നിര്‍മ്മിച്ച് അദ്ദേഹത്തിന്റെ സ്റ്റുഡിയോയ്ക്കുമുമ്പില്‍ സ്ഥാപിച്ചിട്ടുള്ള ഈ ശില്‍പ്പത്തിന് അബിഡോ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.
പാരീസില്‍, മോഡേണ്‍ ആന്റ് കണ്ടംപററി ആര്‍ട്ടിനായി സമര്‍പ്പിച്ചിട്ടുള്ള കെട്ടിടമായ പാലസ് ഡീ ടോക്യോ (പാലസ് ഓഫ് ടേക്യോ)-യില്‍ വച്ച് 2008-ല്‍ നടന്ന സൂപ്പര്‍ഡോം എക്‌സിബിഷനില്‍ പ്രദര്‍ശിപ്പിച്ചതാണ് തുമ്പിക്കൈ ഉപയോഗിച്ച് തലകുത്തിനില്‍ക്കുന്ന ഈ ആനയുടെ ശില്‍പ്പം. ഡാനിയല്‍ ഫിര്‍മാന്‍ നിര്‍മ്മിച്ച ഈ ശില്‍പം എങ്ങനെ വീഴാതെ നില്‍ക്കുന്നു എന്നത് ആരേയും ചിന്തിപ്പിക്കും.
അര്‍ജന്റീനിയയിലെ കണ്‍സെപ്ച്യൂല്‍ ആര്‍ട്ടിസ്റ്റായ ലീയാന്‍ഡ്രോ എര്‍ലിച്ചിന് ആകാശത്തിന്റെ അനന്ത വിശാലതകളാണ് ഇഷ്ടം.ടോക്യോയിലെ സ്‌പൈറല്‍ ഗാര്‍ഡനില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള ആ ഏണിയും ചുവരിനൊപ്പമുള്ള ജനാലയും വെറും തറയില്‍ ഉറപ്പിച്ചുനിര്‍ത്തിയിരിക്കുകയാണ്; മറ്റു താങ്ങുകളൊന്നുമില്ല എന്നത് ആരേയും അമ്പരപ്പിക്കും.
ഇതുപോലെ വിസ്മയിപ്പിക്കുന്ന മറ്റു ചില കലാകാരന്മാരുടെ ശില്‍പ്പങ്ങളിതാ...
https://www.facebook.com/Malayalivartha