കൊറിയറിനുള്ളില്‍ കടുവക്കുഞ്ഞ്, പോലീസ് നായ മണത്തറിഞ്ഞ് പിടിച്ചു: അസാധാരണ സംഭവം ചര്‍ച്ചയാകുന്നു
പലരും പലതും കൊറിയറായി അയയ്ക്കാറുണ്ട്. എന്നാല്‍ കടുവക്കുഞ്ഞിനെ കൊറിയറിനുള്ളില്‍ കണ്ടെത്തിയത് ഇതാദ്യമാണ്. പ്ലാസ്റ്റിക് ബോക്‌സിലാക്കിയാണ് കൊറിയറായി കടുവക്കുഞ്ഞിനെ അയച്ചത്. ഈ അസാധാരണ സംഭവം മെക്‌സിക്കോയിലാണ് നടന്നത്.
കൊറിയര്‍ പൊതികള്‍ക്കിടയില്‍ നിന്ന് മണത്തറിഞ്ഞ് കടുവക്കുഞ്ഞിനെ പൊക്കിയത് പോലീസ് നായയാണ്. പോലീസ് നായ രക്ഷിച്ചത് രണ്ടു മാസം പ്രായമുള്ള കടുവക്കുഞ്ഞിനെയാണ്.
പോസ്റ്റ് ഓഫീസിലെ കൊറിയര്‍ കവറുകള്‍ക്കിടയില്‍ പരിശോധന നടത്തുകയായിരുന്ന സ്‌നിഫര്‍ ഡോഗാണ് ബോക്‌സിനുള്ളില്‍ നിന്ന് കടുവക്കുഞ്ഞിനെ കണ്ടെത്തിയത്.
മെക്‌സിക്കന്‍ പോലീസാണ് കടുവക്കുഞ്ഞിന്റെ ചിത്രം സാമൂഹ്യമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. വന്യമൃഗങ്ങളുടെ കള്ളക്കടത്ത് തടയാന്‍ കര്‍ശന പരിശോധന തുടങ്ങിയതോടെയാണ് ഇത്തരം മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാന്‍ തുടങ്ങിയതെന്നാണ് പോലീസ് കണക്കുകൂട്ടുന്നത്. മയക്കുമരുന്ന് നല്‍കി മയക്കിയാണ് കടുവക്കുഞ്ഞിനെ ബോക്സില്‍ കിടത്തിയിരുന്നത്. നിര്‍ജലീകരണം നേരിട്ടെങ്കിലും കടുവക്കുഞ്ഞിന്റെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha