Widgets Magazine
28
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


റഷ്യ യുക്രൈൻ യുദ്ധം...അമേരിക്ക നല്‍കിയ ദീര്‍ഘദൂര മിസൈല്‍ അയച്ച് വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള യുക്രൈന്റെ നീക്കം...ശക്തമായ നിലപാടുമായി റഷ്യ...യുക്രൈന്റെ യുദ്ധക്കൊതി ആത്യന്തികമായി അവര്‍ക്ക് തന്നെ വിനാശകരമാകും...


വീണ്ടും മറ്റൊരു ക്രൂരമായ കൊലപാതകം.. ബന്ധത്തില്‍ നിന്ന് പിന്മാറാന്‍ വ്ലോഗര്‍ കൂടിയായ യുവതി തയ്യാറായിരുന്നില്ല... കുത്തിക്കൊലപ്പെടുത്തിയ ശേഷം ആരവ് ഒരു രാത്രി മൃതദേഹത്തോടൊപ്പം കഴിഞ്ഞു...


തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽ കനത്ത മഴ...ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ഇന്ന് ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ്...തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ് ശക്തമായ മഴയ്‌ക്ക് സാദ്ധ്യത...


ശബരിമലയിൽ വീണ്ടും വിവാദങ്ങൾ തല പൊക്കുന്നു... പതിനെട്ടാം പടിയിലെ ഫോട്ടോ


ഇ.പി. ജയരാജന്റെ ആത്മകഥയിൽ സി.പി.എമ്മിനെതിരെയുള്ള, പരാമർശങ്ങൾ എഴുതിച്ചേർത്തത് പ്രമുഖ സി പി എം നേതാക്കളോ? സി പി എം നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായതായി മനസിലാക്കുന്നു...

മലയാള സിനിമാഗാന ചരിത്രത്തിലെ ജലദോഷപാട്ടുകള്‍!

27 FEBRUARY 2018 04:18 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ട്വിങ്കിള്‍ ട്വിങ്കിള്‍ ലിറ്റില്‍ സ്റ്റാര്‍ എന്ന വിശ്വവിഖ്യാതമായ നഴ്‌സറിപ്പാട്ടു പോലെ ലളിതസുന്ദരമായ ഒരു ചലച്ചിത്രഗാനമുണ്ട്. കമല്‍ സംവിധാനം ചെയ്ത കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍ എന്ന ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല എഴുതി ചിത്ര പാടിയ 'കണ്ണാംതുമ്പി പോരാമോ എന്നോടിഷ്ടം കൂടാമോ' എന്ന ആ ഗാനം മലയാളികള്‍ വാത്സല്യപൂര്‍വ്വം ഏറ്റുപാടിയത് എത്രവട്ടമാണെന്നതിന് ഒരു കണക്കുമില്ല.

ശ്രദ്ധിച്ചു കേട്ടാല്‍ എന്തോ പ്രത്യേകത തോന്നും ആ പാട്ടിലെ ചിത്രയുടെ ശബ്ദത്തിന്. ഒരു കൊച്ചുകുഞ്ഞിന്റെ നിഷ്‌കളങ്കത തുടിച്ചുനില്‍ക്കുന്നുണ്ട് അതില്‍. മേമ്പൊടിക്ക് ചെറിയൊരു അനുനാസികത്വവും. സിനിമയിലെ കുസൃതി കലര്‍ന്ന ഗാനപശ്ചാത്തലത്തോട് അങ്ങേയറ്റം ഇണങ്ങിച്ചേര്‍ന്നു നില്‍ക്കുന്ന ആ പാട്ട് പാടാന്‍ കടുത്ത ജലദോഷവുമായാണ് ചിത്ര വന്നത്. വോയ്‌സ് ബൂത്തില്‍ കയറാന്‍ നേരം, സാര്‍, ഇന്ന് വയ്യ. ശബ്ദം അടഞ്ഞിരിക്കയാണ്. പാട്ടു നന്നാവില്ല എന്നായിരുന്നു ചിത്ര പറഞ്ഞതെന്ന് ഔസേപ്പച്ചന്‍ ഇന്നുമോര്‍ക്കുന്നു. പക്ഷേ, ഒരു പരീക്ഷണം നടത്തുന്നതില്‍ തെറ്റില്ലല്ലോ എന്നു പറഞ്ഞുകൊണ്ട് ജലദോഷത്തോടെ ചിത്രയെക്കൊണ്ട് പാടി റെക്കോഡ് ചെയ്ത പാട്ട് ഇന്ന് മലയാള സിനിമാഗാന ചരിത്രത്തിന്റെ ഭാഗം. കുട്ടിത്തത്തിന്റെ നിഷ്‌കളങ്കഭാവവും ഓമനത്തവും ചിത്രയുടെ ശബ്ദത്തില്‍ എത്രത്തോളം വന്നു നിറഞ്ഞിരിക്കുന്നുവെന്നു നോക്കുക. തുറന്ന ശബ്ദത്തിലാണ് അത് പാടിയിരുന്നതെങ്കില്‍ ആ എഫക്ട് കിട്ടുമായിരുന്നോ എന്നു ചോദിച്ചാല്‍, ഇന്നും ഇല്ലെന്ന് തന്നെയാണ് ഔസേപ്പച്ചന്റെ ഉത്തരം.



ജലദോഷപ്പാട്ടുകള്‍ വേറെയുമുണ്ട് ചിത്രയുടെ വക. മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍ എന്ന ചിത്രത്തിലെ 'നെറ്റിയില്‍ പൂവുള്ള സ്വര്‍ണച്ചിറകുള്ള പക്ഷി' അസുഖത്തോടെ റെക്കോഡ് ചെയ്തതാണ്. ഒ.എന്‍.വി -എം.ബി. ശ്രീനിവാസന്‍ കൂട്ടുകെട്ടിന്റെ ആ മനോഹരമായ മെലഡി. പാടിഫലിപ്പിക്കാന്‍ ഏറെ പ്രയാസപ്പെട്ടെങ്കിലും ഭയപ്പെട്ടപോലെ മോശമായില്ല പാട്ട്. ആദ്യചരണത്തില്‍ താമരപ്പൂമൊട്ടു പോലെ എന്നതിന് മൊട്ടു ബോലേ എന്നാണ് താന്‍ പാടിയതെന്ന് പറഞ്ഞ്, പിന്നീട് കാണുമ്പോഴൊക്കെ പടത്തിന്റെ സംവിധായകന്‍ ഫാസില്‍ സാര്‍ ചിത്രയെ കളിയാക്കുമായിരുന്നത്രേ !

ജലദോഷത്തിന്റെ ലാഞ്ഛന ചിലപ്പോള്‍ പാട്ടിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുമെന്നതിന് ഇനിയുമുണ്ട് ക്ലാസിക്ക് ഉദാഹരണങ്ങള്‍. റെസ്റ്റ് ഹൗസ് (1969) എന്ന ചിത്രത്തിലെ 'പൗര്‍ണമിച്ചന്ദ്രിക തൊട്ടു വിളിച്ചു,' 'മുത്തിലും മുത്തായ മണിമുത്തു കിട്ടി' എന്നീ ഗാനങ്ങള്‍ രണ്ടും റെക്കോഡ് ചെയ്യുമ്പോള്‍ കടുത്ത ജലദോഷത്തിന്റെ പിടിയിലായിരുന്നു ഗാനഗന്ധര്‍വ്വന്‍ എന്ന് സാക്ഷ്യപ്പെടുത്തുന്നു സംഗീതസംവിധായകന്‍ അര്‍ജുനന്‍ മാസ്റ്റര്‍. പടത്തിന്റെ പൂജാദിവസം റെക്കോഡ് ചെയ്ത പാട്ടുകളാണ്. അസുഖം മൂലം പിന്നൊരു ദിവസത്തേക്ക് റെക്കോഡിങ് മാറ്റിവെച്ചാലോ എന്നൊരു നിര്‍ദേശം ഉയര്ന്നുവന്നെങ്കിലും നിര്‍മാതാവും സംവിധായകനും വഴങ്ങിയില്ല. പൂജാദിവസം ഗാനലേഖനം മുടങ്ങുന്നത് നല്ല ശകുനമല്ല എന്നായിരുന്നു പൊതുവെയുള്ള വിശ്വാസം. അങ്ങനെയാണ് അസുഖത്തോടെതന്നെ പാട്ടുകള്‍ റെക്കോഡ് ചെയ്യാന്‍ തീരുമാനിച്ചത്.'ഇന്ന് അവ കേള്‍ക്കുമ്പോള്‍ അന്നത്തെ ഗന്ധര്‍വ്വ ശബ്ദത്തിലെ നിഷ്‌കളങ്കപ്രണയഭാവമാണ് മനസ്സില്‍ തങ്ങുക.

സൂപ്പര്‍ ഹിറ്റായി മാറിയ ആ രണ്ടു പാട്ടുകളില്‍ നിന്ന് തുടങ്ങുന്നു മലയാള സിനിമയില്‍ ശ്രീകുമാരന്‍ തമ്പി-എം.കെ. അര്‍ജുനന്‍ കൂട്ടുകെട്ടിന്റെ സുവര്‍ണയുഗം. ഇതേ ടീമിന്റെ മറ്റൊരു ഗാനത്തിലുമുണ്ട് ജലദോഷത്തിന്റെ ഗുണകരമായ ഇടപെടല്‍. സിന്ധുവില്‍ ജയചന്ദ്രനും സുശീലയും പാടിയ 'ചന്ദ്രോദയം കണ്ടു കൈകൂപ്പി നില്‍ക്കും.' 'മടിച്ചുമടിച്ചാണ് പാടിയത്. എന്റെ അടഞ്ഞ ശബ്ദം ആ ഗാനത്തിന് വ്യത്യസ്തമായ ഒരു ആസ്വാദനതലം നല്‍കി എന്ന് ഇന്നു പലരും പറഞ്ഞുകേള്‍ക്കുമ്പോള്‍ അദ്ഭുതം തോന്നുമെന്ന് ജയചന്ദ്രന്‍ പറയും.

ജലദോഷപ്പാട്ടുകളെ കുറിച്ചുള്ള കവി രാം മോഹന്‍ പാലിയത്തിന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റാണ് ഈ അന്വേഷണത്തിന് പ്രചോദനം. ബാലിശമെന്നു തോന്നുമെങ്കിലും, കൗതുകകരമായിരുന്നു അന്വേഷണത്തില്‍ ലഭിച്ച അറിവുകള്‍. പൊള്ളുന്ന പനിയും തൊണ്ടവേദനയുമായി മൂടല്‍മഞ്ഞിലെ പാട്ടുകള്‍ റെക്കോഡ് ചെയ്യാന്‍ മുംബൈയില്‍ ചെന്ന എസ്. ജാനകിയുടെ അനുഭവം കേള്‍ക്കുക. ഉഷാഖന്നയാണ് സംഗീതസംവിധായിക. എഴുന്നേറ്റു നില്‍ക്കാന്‍ പോലും വയ്യാത്ത അവസ്ഥയില്‍ പാട്ട് പാടുന്നതെങ്ങനെ എന്നായിരുന്നു സ്റ്റുഡിയോയിലേക്ക് കൂട്ടിക്കൊണ്ടു ചെല്ലാന്‍ ഹോട്ടലിലെത്തിയ ആളോട് ജാനകിയുടെ ഭര്‍ത്താവിന്റെ ചോദ്യം.

അസുഖവിവരമറിഞ്ഞ് ജാനകിയുടെ ഉറ്റ സുഹൃത്തും ആരാധികയുമായ അരുണാമൂര്‍ത്തി സ്ഥലത്തെത്തുന്നു. 'ഉഷാഖന്ന നിങ്ങളെ മാത്രം ഉദ്ദേശിച്ച് ചിട്ടപ്പെടുത്തിയ പാട്ടുകളാണ്. എങ്ങനെയും അവ പാടിയേ തീരൂ. എന്ത് സഹായത്തിനും ഞാനുണ്ടാകും.' കൂട്ടുകാരിയുടെ സ്‌നേഹപൂര്‍ണ്ണമായ നിര്‍ബന്ധത്തിനു വഴങ്ങി അങ്ങനെ അടുത്ത ദിവസം ജാനകി ഫേമസ് സ്റ്റുഡിയോയില്‍ എത്തുന്നു. പ്രശസ്തനായ മിനു ഖാത്രക് ആണ് സൗണ്ട് എന്ജിനീയര്‍. ജാനകിയുടെ അവസ്ഥ കണ്ട് ഖാത്രക്കിന് ദുഃഖം തോന്നി. സ്റ്റുഡിയോയിലെ വിശ്രമമുറിയിലെ സോഫയില്‍ ചെന്നു കിടന്നുകൊള്ളാന്‍ അദ്ദേഹം ഗായികയ്ക്ക് അനുവാദം നല്‍കി. ഓരോ തവണയും റിഹേഴ്‌സലിന്റെയും റെക്കോഡിങ്ങിന്റെയും ഘട്ടമെത്തുമ്പോള്‍ ഖാത്രക് ജാനകിയെ വിളിക്കും. വിറച്ചു വിറച്ച്, അരുണയുടെ ചുമലില്‍ ചാഞ്ഞു ജാനകി മൈക്കിന് മുന്നിലെത്തും.

'ദൈവാനുഗ്രഹത്താല്‍ മൈക്കിന് മുന്നിലെത്തിയാല്‍ ഞാന്‍ എല്ലാം മറക്കും. എവിടെനിന്നോ ധൈര്യവും ശക്തിയും ലഭിക്കും. പാടിക്കഴിഞ്ഞാല്‍ വീണ്ടും പഴയപടി. മൂന്നു പാട്ടു പാടി സോഫയില്‍ കുഴഞ്ഞുവീണതേ ഓര്‍മയുള്ളൂ. ഉണരുമ്പോള്‍ അരുണയുടെ മടിയിലാണ്..,' ജാനകി ഓര്‍ ്ക്കുന്നു. അന്ന് എല്ലാ തളര്‍ച്ചയോടെയും ജാനകി പാടി റെക്കോഡ് ചെയ്ത പാട്ടുകള്‍ ഏതെന്നു കൂടി അറിയുക: ഉണരൂ വേഗം നീ സുമറാണി, മാനസമണിവേണുവില്‍, മുകിലേ... നാലു ദശകങ്ങള്‍ക്കിപ്പുറവും മലയാളി കേട്ടു മതിവന്നിട്ടില്ലാത്ത പാട്ടുകള്‍.

ജലദോഷത്തിന്റെ പേരില്‍ പാടാതിരിക്കേണ്ടതില്ലെന്നു തന്നെ ആദ്യം ബോധ്യപ്പെടുത്തിയത് സാക്ഷാല്‍ എ.ആര്‍. റഹ്മാന്‍ ആണെന്ന് പറയും സുജാത. റഹ്മാന്‍ സിനിമയില്‍ വരുന്നതിനു മുമ്പത്തെ കഥ. ജീവിതത്തിലാദ്യമായി ഒരു പരസ്യ ജിംഗിള്‍ പാടാന്‍ ക്ഷണം ലഭിക്കുന്നു സുജാതയ്ക്ക്. കടുത്ത ജലദോഷമായതുകൊണ്ട് ശബ്ദം മോശമാണെന്നും തന്നെ ഒഴിവാക്കണമെന്നും പറഞ്ഞുനോക്കി. ആ മോശം ശബ്ദമാണ് തനിക്ക് വേണ്ടതെന്ന് റഹ്മാന്റെ മറുപടി. 'അന്ന് പാടിയ ജിംഗിള്‍ കേട്ടപ്പോഴാണ് റഹ്മാന്‍ പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് മനസ്സിലായത്,' സുജാത.

ജലദോഷം അവഗണിച്ചു പാടിയ മറ്റൊരു നല്ല പാട്ടു കൂടി സുജാതയുടെ ഓര്‍മയിലുണ്ട്. മിന്‍സാരക്കണ്ണാ എന്ന ചിത്രത്തിലെ 'ഉന്‍ പേര് സൊല്ല ആസൈ താന്‍.' ഉണ്ണിമേനോന്റെ സിനിമാജീവിതത്തിലുമുണ്ട് സമാനമായ നിരവധി അനുഭവങ്ങള്‍. 'ഉമാനിലയത്തില്‍ ജാനകിയോടൊപ്പം പാടിയ 'മധുമഴ പൊഴിയും', കനകാംബരങ്ങളില്‍ ചിത്രയുടെ കൂടെ പാടിയ 'തൊടല്ലേ' എന്നിവ പെട്ടെന്ന് ഓര്‍മ വരുന്നു. രണ്ടും ജലദോഷത്തിന്റെ അതിപ്രസരമുള്ള പാട്ടുകളാണ്.'

പനിയുടെയോ ജലദോഷത്തിന്റെയോ നേര്‍ത്ത സൂചനയെങ്കിലുമുണ്ടെങ്കില്‍ സ്റ്റുഡിയോയുടെ ഏഴയല്‍പക്കത്തു പോലും കാണില്ല ലതാ മങ്കേഷ്‌കറെ. അതേ ലതാജിക്ക് ഒന്ന് രണ്ടു തവണ തന്റെ നിലപാടില്‍ അയവു വരുത്തേണ്ടി വന്നു. ബൈജു ബാവരയില്‍ പാടാനെത്തുമ്പോള്‍ പനിയും തൊണ്ടവേദനയുമാണ് ലതയ്ക്ക്. ഇനിയൊരു ദിവസം പാടാമെന്നു പറഞ്ഞു തിരിച്ചുപോകാന്‍ ഒരുങ്ങിയ ഗായികയെ സംഗീതസംവിധായകന്‍ നൗഷാദ് തടയുന്നു. മീനാകുമാരി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ മനോവ്യഥ തീവ്രതയോടെ ആവിഷ്‌കരിക്കാന്‍ ലതയുടെ അടഞ്ഞ ശബ്ദത്തിനു കഴിയുമെന്ന് കണക്കുകൂട്ടിയിരിക്കണം അദ്ദേഹം.

മനസ്സില്ലാമനസ്സോടെ അന്ന് ലത പാടി റെക്കോഡ് ചെയ്ത പാട്ട് ഹിന്ദി സിനിമയിലെ അനശ്വര വിരഹഗീതങ്ങളില്‍ ഒന്നായി വാഴ്ത്തപ്പെടുന്നു ഇന്ന്: 'മൊഹെ ഭൂല്‍ ഗയേ സാവരിയാ...' ജലദോഷം അവഗണിച്ച് ലത പാടി അവിസ്മരണീയമാക്കിയ മറ്റൊരു സുന്ദരഗാനം കൂടിയുണ്ട്: താജ്മഹലിലെ 'പാവോം ചൂലേനേ ദോ ഫൂലോം കോ'. രോഷന്റെ സംഗീത സംവിധാനത്തില്‍ കൂടെ പാടിയത് മുഹമ്മദ് റഫി. ജലദോഷം അത്ര വലിയ ദോഷമല്ലെന്നതിന് ഇനിയും തെളിവ് വേണോ? ( രവിമേനോന്റെ പാട്ടുവഴിയോരത്ത് എന്ന പുസ്തകത്തില്‍ നിന്നും)

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്....  (29 minutes ago)

പാലക്കാട് വടക്കഞ്ചേരി ദേശീയപാതയില്‍ അഞ്ചുമൂര്‍ത്തി മംഗലത്ത് ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പതിനഞ്ചോളം പേര്‍ക്ക് പരുക്ക്  (52 minutes ago)

വയനാട് ലോക്സഭാ എംപിയായി പ്രിയങ്കാ ഗാന്ധി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ...  (58 minutes ago)

ആസ്വാദക ഹൃദയങ്ങളെ ഭക്തി സാന്ദ്രമാക്കി .... ഭക്തിയുടെ നിറവില്‍ ചെമ്പൈ സംഗീതാര്‍ച്ചനയ്ക്ക് തുടക്കമായി.....  (1 hour ago)

കണ്ണീര്‍ക്കാഴ്ചയായി... തൃശ്ശൂര്‍ കൊടുങ്ങല്ലൂരില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ യുവതിക്ക് ദാരുണാന്ത്യം  (1 hour ago)

ഭരണപരിഷ്‌കാര കമ്മീഷന്റെ ശുപാര്‍ശ മന്ത്രിസഭ തള്ളി... സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തില്ല....  (1 hour ago)

വിനോദയാത്രക്കെത്തിയ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും ഭക്ഷ്യവിഷബാധ  (7 hours ago)

ചാറ്റര്‍ജി കുറ്റക്കാരനല്ലെന്ന് തെളിഞ്ഞാല്‍ എന്ത് ചെയ്യുമെന്ന് ഇ.ഡിയോട് സുപ്രീം കോടതി  (8 hours ago)

പൊലീസ് സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനത്തിന് ജാമ്യത്തിലിറങ്ങിയ പ്രതി തീയിട്ടു  (8 hours ago)

റെക്കോർഡ് തിരുത്തും, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ കെട്ടിടവും ദുബായിൽ, 725 മീറ്റര്‍ ഉയരത്തിൽ 132 നിലകളിലായി ബുര്‍ജ് അസീസി, ചെലവ് 600 കോടി ദിര്‍ഹം...!!!  (9 hours ago)

മഴ ശക്തമായാൽ മിന്നൽപ്രളയത്തിന് സാധ്യത, യുഎഇ നിവാസികൾക്ക് ദേശീയ കാലാവസ്ഥാനിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിർദേശം, വരും ദിവസങ്ങളിൽ ശക്തമായ കാറ്റോട് കൂടിയ മഴ പെയ്തേക്കും, അടിയന്തര സാഹചര്യങ്ങളിൽ മാത്ര  (9 hours ago)

ഡിജിറ്റല്‍ അറസ്റ്റ് വഴി പണം തട്ടിപ്പ് വ്യാപകമാകുന്നു... ഡിജിറ്റല്‍ അറസ്റ്റിലൂടെ 25 കാരന് നഷ്ടമായത് 7.29 ലക്ഷം രൂപ  (14 hours ago)

ആരെ രക്ഷിക്കാനാണ് സര്‍ക്കാരും പോലീസും ശ്രമിക്കുന്നത്... നവീന്‍ ബാബുവിന്റെ മരണത്തില്‍ സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍  (15 hours ago)

ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് യുവതി മോഷ്ടിച്ചത് 7 ലക്ഷം രൂപയുടെ സ്വര്‍ണവും പണവും  (15 hours ago)

സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ കൈപ്പറ്റുന്നതായി റിപ്പോര്‍ട്ട്... അനധികൃതമായി കൈപ്പറ്റിയ പെന്‍ഷന്‍ തുക പലിശ അടക്കം തിരിച്ചു പിടിക്കുമെന്ന് ധനവകുപ്പ്  (15 hours ago)

Malayali Vartha Recommends