ഈ നേര്‍ത്ത കാലുകള്‍ ശരീരത്തിന്റെ ഭാരം താങ്ങുന്നതെങ്ങനെ...?
ഒപ്റ്റിക്കല്‍ ഇല്യൂഷന്‍സ് വളരെ വിചിത്രങ്ങളാണ്. ചിന്തകളെ വഴി തെറ്റിച്ചു കളയും. ഇതാ അത് പോലുള്ളൊരു ചിത്രം. ഒരു യുവതിയുടെ സെല്‍ഫിയാണ് ഇപ്പോള്‍ ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ ഇടയാക്കുന്നത്. വളരെ സാധാരണമായ ഒരു ചിത്രമാണിതെങ്കിലും ഇത് കണ്ടവരൊക്കെ തല പുകഞ്ഞ് ചിന്തിയ്ക്കുകയാണ് ഈ കുട്ടിയുടെ കാലുകള്‍ എന്താ ഇങ്ങനെ എന്ന്!
അവള് ഒരു മിറര്‍ സെല്‍ഫി എടുക്കുകയാണ് ചെയ്തത്. ഒറ്റ നോട്ടത്തില്‍, ആ ചിത്രത്തിലുള്ള അവളുടെ രണ്ടു കാലുകള്‍ക്ക് അവളുടെ ശരീര ഭാരം താങ്ങാനാവുമോ എന്ന് തോന്നും വിധം വല്ലാതെ നേര്‍ത്തു മെലിഞ്ഞ കാലുകളാണ് ചിത്രത്തില്‍ കാണുന്നത്.
എന്നാല്‍ ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയാല്‍ അവളുടെ കറുത്ത നിറത്തിലുള്ള ട്രൗസറിന്റെ വശത്തുള്ള നീളന്‍ വരയാണ് ആ എഫക്ട് ഉണ്ടാക്കിയതെന്ന് മനസ്സിലാവും.
എന്നാല്‍ ട്രൗസറിന്റെ നിറം തറയുടെ നിറവുമായി നല്ല സാമ്യം ഉള്ളതിനാല്‍ അല്പനേരം പിടിയ്ക്കും അവ വേര്‍തിരിച്ചറിയാന്‍ എന്ന് മാത്രം.
അത് ആ കുട്ടിയുടെ രണ്ടു കാലുകളാണെന്നു ചിന്തിച്ചത് ഞാന്‍ മാത്രമാണോ എന്ന് ചോദിച്ചു കൊണ്ടുള്ള ധാരാളം കമന്റുകളാണ് ചിത്രത്തിന് കിട്ടിയത്!
https://www.facebook.com/Malayalivartha