700 വര്‍ഷം പഴക്കമുള്ള മോതിരത്തില്‍ ആലേഖനം ചെയ്തിട്ടുള്ളത് സാന്താക്ലോസിന്റെ ചിത്രം
സാന്താക്ലോസിന്റെ ചിത്രം ആലേഖനം ചെയ്ത 700 വര്‍ഷം പഴക്കമുള്ള മോതിരം കണ്ടെത്തി. തെക്കന്‍ ഇസ്രായേലിലെ ഒരു പുരാതന പൂന്തോട്ടത്തില്‍ നടക്കുന്ന ഗവേഷണങ്ങള്‍ക്കിടയിലാണ് ഈ അപൂര്‍വ്വമോതിരം കണ്ടെത്തിയത്.
വെങ്കലത്തില്‍ തീര്‍ത്തിരിക്കുന്ന ഈ മോതിരത്തില്‍ വിശുദ്ധ നിക്കോളാസിനൊപ്പം അദ്ദേഹത്തിന്റെ ഒരു സഹായിയുടെ ചിത്രവും കൊത്തിവച്ചിട്ടുണ്ട്. 700 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇസ്രയേല്‍ സന്ദര്‍ശിക്കാനെത്തിയ ഏതെങ്കിലും തീര്‍ഥാടകന്റെയാകാം ഈ മോതിരം എന്നാണ് ഗവേഷകര്‍ പറയുന്നത്.
യാത്രികരുടെ മധ്യസ്ഥനാണ് സാന്താക്ലോസ് എന്നറിയപ്പെടുന്ന വിശുദ്ധ നിക്കോളാസ്. ആദ്യമായാണ് വിശുദ്ധ നിക്കോളാസിന്റെ രൂപം ആലേഖനം ചെയ്ത ഒരു മോതിരം ഇസ്രായേലില്‍ നിന്ന് ലഭിക്കുന്നത്.
https://www.facebook.com/Malayalivartha