സ്വന്തം മക്കളുടെ ലൈംഗിക സംശയങ്ങള്‍ തീര്‍ത്ത് നല്‍കാന്‍ അധ്യാപകനെ തേടി മാതാപിതാക്കള്‍ പരസ്യം നല്‍കി
കുട്ടികള്‍ക്ക് ലൈംഗികവിദ്യാഭ്യാസം നല്‍കണമോ വേണ്ടയോ, അത് പാഠ്യപദ്ധതിയുടെ ഭാഗമാക്കണമോ വേണ്ടയോ എന്നൊക്കെയുള്ള കാര്യങ്ങളെകുറിച്ചുള്ള ചര്‍ച്ചകള്‍ ഇന്നും വ്യക്തമായ ഒരു ഉത്തരത്തില്‍ എത്തിച്ചേര്‍ന്നിട്ടില്ല. അപ്പോഴിതാ സ്വന്തം മക്കള്‍ക്ക് ലൈംഗിക സംശയങ്ങള്‍ തീര്‍ത്ത് നല്‍കാന്‍ അധ്യാപകനെ തേടി മാതാപിതാക്കള്‍ പരസ്യം നല്‍കിയിരിക്കുന്നു.
ഗര്‍ഭധാരണം, സ്വയംഭോഗം, ആര്‍ത്തവം തുടങ്ങിയ കാര്യങ്ങളിലുള്ള കുട്ടികളുടെ സംശയങ്ങള്‍ തീര്‍ത്തുനല്‍കാന്‍ കഴിയുന്ന അധ്യാപകനെ വേണമെന്നാണ് ഇവരുടെ ആവശ്യം. ലണ്ടനിലെ ബാത്ത് നഗരത്തില്‍ നിന്നുള്ള ദമ്പതികളാണ് ഇത്തരമൊരു ആവശ്യവുമായി ചൈല്‍ഡ് കെയര്‍ വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയിരിക്കുന്നത്.
ലൈംഗിക സംശയങ്ങള്‍ക്ക് സകൂളില്‍ നല്ല രീതിയില്‍ സംശയ ദൂരീകരണം നടത്തുന്നില്ല എന്ന് പറഞ്ഞാണ് പരസ്യം നല്‍കിയിരിക്കുന്നത്. അധ്യാപകന് ഫീസ് നല്‍കാനും കുടുംബം തയ്യാറാണ്. 2500 പൗണ്ട് (2 ലക്ഷത്തി ഇരുപത്തിരണ്ടായിരം) ആണ് ഫീസ് ആയി നല്‍കുക.
ഇത്തരം ഒരു ആവശ്യമുന്നയിച്ച് പരസ്യം ചെയ്യേണ്ടത് ഇവിടെയാണോ എന്നകാര്യം ഉറപ്പില്ല എന്നു പറഞ്ഞുകൊണ്ടാണ് പരസ്യം തുടങ്ങുന്നത്. എന്തെല്ലാം കാര്യങ്ങളാണ് പഠിപ്പിക്കേണ്ടത് എന്നതടക്കം ഇവരുടെ പരസ്യത്തില്‍ വിവരിച്ചിട്ടുണ്ട്. രണ്ട് പേര്‍ എങ്ങനെ സെക്‌സില്‍ ഏര്‍പ്പെടുന്നു, ബലാത്സംഗം, സെക്‌സിലേര്‍പ്പെടുമ്പോള്‍ എന്തെല്ലാം മുന്‍കരുതല്‍ എടുക്കണം, പില്‍, കോണ്ടം തുടങ്ങിയവയുടെ ഉപയോഗം എന്നീ കാര്യങ്ങളെല്ലാം പഠിപ്പിക്കണമെന്നും ഇവര്‍ പരസ്യത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha